ഇടുക്കി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ ഏഴ് പെൺകുട്ടികൾ നാടു വിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് ഇടുക്കി വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഏഴ് പെൺകുട്ടികളെ കാണാതായത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ തമിഴ്‌നാട്ടിലെ തേനിയിൽ നിന്നും കണ്ടെത്തിയിരുന്നു. ഏഴ് പെൺകുട്ടികളിൽ ഒരാൾക്ക് മാത്രമാണ് പ്രായപൂർത്തി ആയിരുന്നത്.
ഈ പെൺകുട്ടിയുടെ ബന്ധുക്കളും അയൽവാസികളുമായ പ്രായപൂർത്തിയാകാത്ത ആറ് പേരെയും കാണാതായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ ഒരു ആൺ സുഹൃത്തുമായി അടുപ്പത്തിലായിരുന്നു. ഈ സുഹൃത്തിനെ കാണാനായിരുന്നു സംഘം യാത്ര തിരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
കുട്ടികളുമായി ഇരുവരും വിനോദ യാത്ര പോകുകയായിരുന്നു ലക്ഷ്യമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. വീട്ടിൽ നിന്നും കടയിലേക്കെന്ന് പറഞ്ഞാണ് കുട്ടികൾ പോയത്.
പിന്നീട് മടങ്ങിയെത്താതെ വന്നതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. ആദ്യ ഘട്ടത്തിൽ സംഭവത്തിൽ ദുരൂഹത സംശയിച്ചിരുന്നു. തമിഴ്നാട്ടിലെ തേനി ബസ് സ്റ്റാന്‍റിനു സമീപത്തു നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്.
പ്രായപൂർത്തിയായ പെൺകുട്ടിയും ആൺ സുഹൃത്തും സ്ഥലങ്ങൾ കാണാൻ പോകാമെന്ന് പദ്ധതിയിടുകയും ഈ കൂടെ മറ്റുള്ള കുട്ടികളെയും കൂട്ടുകയുമായിരുന്നു. ഇതനുസരിച്ച് ആദ്യം പ്രായപൂർത്തിയായ പെൺകുട്ടിയും പിന്നാലെ മറ്റുള്ള കുട്ടികളും തമിഴ്നാട്ടിലെത്തുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: