ബീജീങ്: പ്രസവ വേദനയുടെ ഭീകരത മനസിലാക്കിക്കാൻ യുവതി സിമുലേഷൻ സെന്‍ററിലെത്തിച്ച് വൈദ്യുതി കടത്തി വിട്ട കാമുകൻ ഗുരുതരാവസ്ഥയിൽ. ചൈനയിൽ നിന്നാണ് വാർത്ത പുറത്തു വരുന്നത്. മൂന്ന് മണിക്കൂറോളം വേദന അനുഭവിച്ച യുവാവാണ് ഗുരുതരാവസ്ഥയിലായത്. യുവാവിന്‍റെ ബന്ധുക്കൾ അടക്കം യുവതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദന, പ്രസവ വേദന ഇവയൊക്കെ പുരുഷൻമാർക്ക് അനുഭവിച്ചറിയാനുള്ള അവസരം ഇന്ന് പല സിമുലേഷന്‍ സെന്‍ററുകളിലുമുണ്ട്.
ഇത്തരത്തിൽ ഒരു സെന്‍ററിലാണ് യുവാവിനെ യുവതി എത്തിച്ചത്. ചൈനയില്‍ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവാവിനെ കൊണ്ടാണ് ഒരു യുവതി മൂന്നു മണിക്കൂര്‍ നേരം പ്രസവ വേദന അനുഭവിപ്പിച്ചത്. വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ സ്ത്രീകള്‍ കടന്നു പോകുന്ന അവസ്ഥയെ കുറിച്ച് യുവാവിന് ധാരണയുണ്ടാകണം എന്ന് യുവതിയുടെ അമ്മയും സഹോദരിയും നിര്‍ബന്ധം പിടിച്ചത്രെ.
അങ്ങനെയാണ് യുവാവിനെ പ്രസവ വേദന അനുഭവിപ്പിക്കുന്നതിന് വേണ്ടി സിമുലേഷന്‍ സെന്‍ററില്‍ എത്തിച്ചത്. ഇവിടെ വച്ച് വേദന അറിയിക്കുന്നതിനായി മൂന്ന് മണിക്കൂര്‍ യുവാവിനെ വൈദ്യുതി പ്രവാഹം കടത്തിവിട്ട് വേദനിപ്പിച്ചു.
സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവാവിന് കടുത്ത വേദന അനുഭവപ്പെട്ടു. വയ്യാതായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവില്‍ അയാളുടെ ചെറുകുടലിന്‍റെ ഒരുഭാഗം നീക്കം ചെയ്യേണ്ടി വന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുവതി തന്നെ എട്ടാമത്തെ ലെവലില്‍ എത്തിയപ്പോഴേക്കും യുവാവ് വേദന സഹിക്കാനാവാതെ നിലവിളിച്ചതിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എന്തായാലും, യുവതി കാരണം തങ്ങളുടെ മകന്‍റെ ജീവന്‍ തന്നെ അപകടത്തിലായി എന്ന് കാണിച്ച് യുവാവിന്‍റെ വീട്ടുകാര്‍ യുവതിക്കെതിരെ കേസുമായി മുന്നോട്ട് പോകാനിരിക്കയാണത്രെ. യുവതിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
Join Our Whats App group
Post A Comment: