ഇടുക്കി: നെടുങ്കണ്ടം താന്നിമൂട്ടിൽ നടന്ന കൂട്ട ബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വനിതാ ദിനത്തിനു തലേന്നാണ് താന്നിമൂട്ടിൽ അസാം സ്വദേശിനിയെ കൂട്ടം ചേർന്ന് ബലാത്സംഗം ചെയ്‌തത്.
സംഭവത്തിൽ അസാം സ്വദേശികളായ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. താന്നിമൂട്ടിലെ തങ്ങളുടെ താമസ സ്ഥലത്തേക്ക് പീഡനത്തിനിരയായ യുവതിയെയും ഭർത്താവിനെയും പ്രതികൾ വിളിച്ചു വരുത്തിയ ശേഷമായിരുന്നു കൂട്ട ബലാത്സംഗം.
കേസിൽ ആസാം സ്വദേശികളായ സദ്ദാം ഹുസൈന്‍(23), അജിമുദിന്‍(26), മുഖീ റഹ്‌മാന്‍(38), കൈറുള്‍ ഇസ്ലാം(29) എന്നിവരാണ് അറസ്റ്റിലായത്. ഇവർ നെടുങ്കണ്ടം മേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തു വരികയാണ്.
യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്താണ് തങ്ങളുടെ താമസ സ്ഥലത്തേക്ക് യുവതിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയത്. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. രാത്രി ഒമ്പതോടെയാണ് യുവതിയും ഭർത്താവും പ്രതികളുടെ താമസ സ്ഥലത്തെത്തിയത്.
രാത്രി മദ്യലഹരിയിലായിരുന്ന പ്രതികൾ ഭർത്താവിനെ ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതികളിലൊരാളായ സദ്ദാം ഹുസൈനാണ് ആദ്യം യുവതിയെ ശുചിമുറിയിലെത്തിച്ച ശേഷം പീഡിപ്പിച്ചത്.
തുടര്‍ന്ന് മറ്റ് മൂന്ന് പ്രതികള്‍ സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചു. ഭയന്നു പോയ യുവതിയും ഭർത്താവും ശനിയാഴ്ച്ച രാവിലെ പുറത്തെത്തി ഓട്ടോറിക്ഷാ ഡ്രൈവർമാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. നെടുങ്കണ്ടം സി.ഐ ജെര്‍ലിന്‍ വി. സ്‌കറിയ, എ.എസ്.ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
കാട്ടു തീ കെടുത്തുന്നതിനിടെ തൊഴിലാളി പാറയിടുക്കിൽ വീണ് മരിച്ചു
ഇടുക്കി: കൃഷിയിടത്തിലേക്ക് കാട്ടു തീ പടരാതെ തടയാൻ ശ്രമിക്കുന്നതിനിടെ പാറയിടുക്കിൽ വീണ് തൊഴിലാളി മരിച്ചു. കാഞ്ചിയാർ ലബ്ബക്കട വെള്ളറയിൽ ജിജി തോമസാണ് (41) മരിച്ചത്.
വള്ളക്കടവ് സ്വദേശി വാഴവര കൗന്തിയിൽ പാട്ടത്തിനെടുത്ത തോട്ടത്തിലെ ജോലിക്കാരനായിരുന്നു ജിജി. ഇന്ന് വൈകിട്ടോടെയാണ് തോട്ടത്തിനു സമീപത്ത് കാട്ടു തീ പടർന്നു പിടിച്ചത്.
രണ്ട് സുഹൃത്തുക്കളോടൊപ്പം ചേർന്ന് തീ തങ്ങളുടെ തോട്ടത്തിലേക്ക് പടരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജിജി അപകടത്തിൽപെട്ടത്. തീ അണക്കുന്നതിനിടെ കാൽ വഴുതിയ ജിജി പാറയിടുക്കിലെ കുഴിയിലേക്ക് വീഴുകയായിരുന്നു.
വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. സുഹൃത്ത് വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാർ ഓടിയെത്തി ജിജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post A Comment: