ഇടുക്കി: കൂട്ടുകാരിയുടെ 15 വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി അറസ്റ്റിൽ. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പീഡന വിവരം പുറത്തു വന്നതോടെയാണ് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.
വണ്ടിപ്പെരിയാര്‍ സ്വദേശി അരുവിപ്ലാക്കല്‍ ഷാന്‍ (38) ആണ് അറസ്റ്റിലായത്. മൂന്ന് വർഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു ഷാൻ.
ഈ ബന്ധം മുതലാക്കി ഇയാൾ കുട്ടിയുടെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇത്തരത്തിൽ വീട്ടിലെത്തിയ സമയത്താണ് പീഡനം നടന്നതെന്നാണ് വിവരം. പിന്നീട് സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി ഇക്കാര്യം അറിയിച്ചത്.
തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനും ഇവർ പൊലീസിനും വിവരം കൈമാറി. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയ പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: