പെരുമ്പാവൂർ: മദ്യലഹരിയിൽ മകൻ അച്ഛനെ ചവിട്ടിക്കൊന്നു. പെരുമ്പാവൂർ ചേലാമറ്റം തെക്കുംകവല ജോണി (67) ആണ് മരിച്ചത്. ഇയാളുടെ മകൻ മെല്‍ജോയെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അസുഖബാധിതനായ ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു.
ബുധനാഴ്ച രാത്രി ഒന്‍പതരയോടെ സഹോദരിയുടെ വീട്ടിലെത്തി മെല്‍ജോ പിതാവിന് അനക്കമില്ലെന്നറിയിക്കുകയായിരുന്നു. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പൊലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: