ഇടുക്കി: തൊഴിലാളി കുടുംബങ്ങൾ അടക്കം നിരവധി പേർ താമസിക്കുന്ന ജനവാസ മേഖലയിൽ സ്വൈര്യ വിഹാരം നടത്തി ഭീമൻ കടുവ. വണ്ടിപ്പെരിയാർ ഗ്രാമ്പി എസ്റ്റേറ്റ് ഫാക്റ്ററിക്ക് സമീപമാണ് ഏറെ നേരം കടുവയെ കണ്ടത്.
നാട്ടുകാർ കടുവയുടെ ചിത്രങ്ങൾ പകർത്തി. തേയിലക്കാട്ടിലെ ചതുപ്പിലാണ് കടുവ എത്തിയത്. ഒരു മണിക്കൂറോളം കടുവ ഇവിടെ ചിലവഴിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കടുവ ഉൾകാട്ടിലേക്ക് മടങ്ങിയിരുന്നു.
ഗ്രാമ്പി, ഹില്ലാഷ് പരുന്തുംപാറ, വെടിക്കുഴി തുടങ്ങിയ ഭാഗങ്ങളില്‍ പലതവണയായി നാട്ടുകാർ കടുവയെ കണ്ടിട്ടുണ്ട്. വന്യമൃഗങ്ങളെ അടക്കം ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. എന്നാൽ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: