ഇടുക്കി: വിൽക്കാൻ ശ്രമിക്കുന്നതിനിടെ കഞ്ചാവുമായി യുവാവ് പിടിയിൽ. ഉപ്പുതറ പുളിങ്കട്ട ചിത്രാലയം പ്രിൻസ് ജോസിയാണ് (24) ഉപ്പുതറ പൊലീസിന്‍റെ പിടിയിലായത്.
ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ കുമരികുളം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ കാത്തു നില്‍ക്കുബോഴാണ് ഇയാളെ പൊലീസ് തന്ത്രപൂർവം പിടികൂടിയത്.
കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ വാഗണ്‍ പൊലീസ് അറസ്റ്റു ചെയ്ത വിവേകില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയത്. ഇയാള്‍ സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു.
തുടര്‍ന്നാണ് എസ്.ഐ. പി.എന്‍. പ്രദീപിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രിന്‍സിനെ പിടികൂടിയത്. എ.എസ്.ഐ. അഷറഫ്, സി.പി.ഒമാരായ എം.ബി. സുനില്‍കുമാര്‍, അങ്കു കൃഷ്ണന്‍, സി.പി. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: