ഇടുക്കി: ലുലു ഗ്രൂപ്പ് ഇടുക്കി ജില്ലാ എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ചുമായി സഹകരിച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. മാർച്ച് ഏഴിന് രാവിലെ 9.30ന് കട്ടപ്പന ഗവ. കോളജിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.
കേരളത്തിലെ ലുലു ഗ്രൂപ്പിന്‍റെ മാളുകളിൽ ഒഴിവുള്ള 1345 തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതിന്‍റെ ഭാഗമാണ് തൊഴിൽ മേള. പത്താം ക്ലാസ് മുതല്‍ ബിരുദ, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരമുണ്ട്.
സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഓഫീസര്‍, ഗാര്‍ഡ്, സിസി ടിവി ഓപ്പറേറ്റര്‍, മെയിന്‍റനന്‍സ് സൂപ്പര്‍വൈസര്‍, എച്ച്‌വിഎസി ടെക്‌നീഷ്യന്‍, മള്‍ട്ടി ടെക്‌നീഷ്യന്‍, സോസ് ഷെഫ്, സ്റ്റോര്‍ കീപ്പര്‍, ഡിടിപി, വിഷ്വല്‍ മെര്‍ക്കന്‍റയ്‌സര്‍, സെയില്‍സ് മാന്‍, സെയില്‍സ് ഗേള്‍സ്, കാഷ്യര്‍, റൈഡ് ഓപ്പറേറ്റര്‍, ഷെഫ് ഡി പാര്‍ടി, ബുച്ചര്‍, ഫിഷ് മേക്കര്‍, ടെയ്‌ലര്‍, ഹെല്‍പ്പര്‍, പായ്ക്കര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.
ശമ്പളത്തോടൊപ്പം താമസവും ഭക്ഷണവും സൗജന്യം. താല്‍പര്യമുള്ളവര്‍ deeidk.emp.ibr@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. ഫോണ്‍: 04868 272262, 6282265993.
Join Our Whats App group
Post A Comment: