പാലക്കാട്: ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച മൂന്ന് വയസുകാരി മരിച്ചു. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം. ജെല്ലിപ്പാറ ഒമലയില്‍ നേഹയാണ് മരിച്ചത്.
കുട്ടിയുടെ വീട്ടിൽ പെയിന്‍റിങ് ജോലികൾ നടക്കുകയായിരുന്നു. ഈ സമയത്ത് വലിച്ചുവാരിയിട്ടിരുന്ന സാധനങ്ങൾക്കിടയിൽ നിന്നാണ് കുട്ടിക്ക് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കിട്ടിയത്.
ടൂത്ത് പേസ്റ്റാണെന്ന് കരുതി ഇതുപയോഗിച്ച് കുട്ടി പല്ലുതേക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ചികിത്സയ്ക്ക് എത്തിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു.
പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കുട്ടിയെ അവശനിലയില്‍ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Join Our Whats App group
Post A Comment: