ഇടുക്കി: കോമ്പയാറിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നിച്ചു താമസിച്ച ഇരുവരും ഭാര്യാ ഭർത്താക്കൻമാരല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതി(38)യാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശി തന്നെയായ രാജേഷ് ലോഹാ ഠാക്കൂറിനെ(50) പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഇരുവരും ഭാര്യാ ഭർത്താക്കൻമാരാണെന്ന പേരിലാണ് ഇവിടെയെത്തിയത്. എട്ട് ദിവസം മുമ്പാണ് ഇവർ ജോലി തേടി കോമ്പയാര്‍ പൊന്നാങ്കാണിയില്‍ എത്തുന്നത്. ഇവരുടെ ബന്ധുക്കൾ ഇവിടെയുണ്ടായിരുന്നു.
ഇവരോടൊപ്പമായിരുന്നു താമസം. ഇതിനിടെയാണ് കൊലപാതകം നടക്കുന്നത്. ഇരുവർക്കും നാട്ടിൽ വേറെ കുടുംബമുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെ മുതല്‍ ഇരുവരും മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സമയം മറ്റൊരാവശ്യത്തിന് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് ഇവരോട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു.
എന്നാല്‍ രാത്രിയോടെ വീണ്ടും മദ്യപിക്കുകയും രാജേഷ് സരസ്വതിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കാപ്പിക്കമ്പ് ഉപയോഗിച്ച് ദേഹമാസകലം മര്‍ദ്ദിക്കുകയും വീണുകിടന്ന സരസ്വതിയുടെ തലയില്‍ ചവിട്ടിനില്‍ക്കുകയും ചെയ്തതായി പ്രതി പൊലീസിനോട് പറഞ്ഞു.
തലയ്‌ക്കേറ്റ മാരകമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെടുങ്കണ്ടം സി.ഐ ജെര്‍ളിന്‍ വി സ്‌കറിയയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: