ഇടുക്കി: ജനവാസ മേഖലയ്ക്ക് സമീപം വണ്ടിപ്പെരിയാർ ഗ്രാമ്പി പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ നാളെ മയക്കുവെടിവച്ച് പിടികൂടും. കടുവയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കടുവ ഇന്ന് രാത്രിയിൽ കൂട്ടിൽ അകപ്പെട്ടാൽ വെടിവയ്ക്കാതെ പിടികൂടാമെന്നാണ് കരുതുന്നത്. എന്നാൽ ഇങ്ങനെ നടക്കാതെ വന്നാൽ നാളെ മയക്കുവെടിവച്ച് പിടികൂടി ചികിത്സ നൽകും. കടുവയുടെ കാലിന്‍റെ പരുക്ക് ഗുരുതരമാണെന്നും ചികിത്സ അത്യാവശ്യമാണെന്നും വനം വകുപ്പ് വിലയിരുത്തിയിട്ടുണ്ട്.
നിലവിൽ കൂട് സ്ഥാപിച്ചതിന് 300 മീറ്റർ ചുറ്റളവിൽ തന്നെ കടുവ ഉണ്ട്. കടുവ നിലവിൽ വനം വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇരപിടിക്കാന്‍ സാധിക്കാത്ത സാഹചര്യമായതിനാല്‍ കൂട്ടിലെ ഭക്ഷണം എടുക്കാന്‍ വരികയും കൂട്ടില്‍ അകപ്പെടുമെന്നുമായിരുന്നു വനം വകുപ്പിന്‍റെ പ്രതീക്ഷ.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
Post A Comment: