മലപ്പുറം: ഇൻസ്റ്റഗ്രാമിലെ പരിചയം മുതലാക്കി യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ. മലപ്പുറം കോട്ടക്കലിലാണ് നടുക്കുന്ന സംഭവമുണ്ടായത്. അബ്ദുൾ ഗഫൂർ എന്ന 23 കാരനാണ് അറസ്റ്റിലായത്.
പെൺകുട്ടി ലഹരിക്ക് അടിമപ്പെട്ടതായി മനസിലാക്കിയ വീട്ടുകാർ നടത്തിയ സമയോചിത ഇടപെടലിലാണ് പ്രതിയെ കുടുക്കുന്നത്. പെൺകുട്ടിക്ക് വിദഗ്ദ ചികിത്സ നൽകിയതോടെയാണ് എങ്ങനെയാണ് ലഹരിക്ക് താൻ അടിമപ്പെട്ടതെന്ന് പെൺകുട്ടി വെളിപ്പെടുത്തന്നത്.
2020ൽ കുട്ടി പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് പ്രതിയുമായി അടുക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വലിയ ആഡംബര ജീവിതം നയിക്കുന്ന തരത്തിൽ ഫോട്ടോകൾ പങ്കുവച്ചിട്ടുള്ള പ്രതി ഇത് കാട്ടിയാണ് പെൺകുട്ടിയെ വശത്താക്കിയത്. തുടർന്ന് ഒരുമിച്ചു കാണുമ്പോൾ ഭക്ഷണത്തിൽ കുട്ടി അറിയാതെ മയക്കുമരുന്ന് കലർത്തുകയായിരുന്നു.
മയക്കുമരുന്നിന്‍റെ ലഹരിയിലാകുന്ന കുട്ടിയെ ഇയാൾ ക്രൂരമായ ലൈംഗിക വിനോദങ്ങൾക്കാണ് വിനിയോഗിച്ചിരുന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കം ഇയാൾ പകർത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയത്. ലഹരിയില്‍ നിന്ന് മുക്തി നേടിയതിന് ശേഷമാണ് താന്‍ എങ്ങനെയാണ് ലഹരിക്കടിമ ആയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ഇതിന് പിന്നാലെയാണ് പൊലീസിനെ സമീപിക്കുന്നത്. അബ്ദുള്‍ ഗഫൂര്‍ പരപ്പനങ്ങാടിയില്‍ എംഡിഎംഎ കൈവശം വെച്ച കേസിലും പ്രതിയാണ്. പോക്‌സോ, കവര്‍ച്ച ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Join Our Whats App group
Post A Comment: