www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1955) Idukki (1888) Mostreaded (1617) Crime (1477) National (1239) Entertainment (853) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കട്ടപ്പനയിൽ അയൽവാസികൾ പരസ്‌പരം വെട്ടി; ഒരാൾ അറസ്റ്റിൽ

Share it:



ഇടുക്കി: മദ്യലഹരിയിൽ ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ അയൽവാസികൾ പരസ്പരം വെട്ടി. കട്ടപ്പന ഇരുപതേക്കറിൽ കഴിഞ്ഞ ദിവസം അർധ രാത്രിക്കായിരുന്നു സംഭവം. ഇരുപതേക്കര്‍ അറക്കല്‍ മഹേഷ് (39), പുത്തന്‍പറമ്പില്‍ മധു(48) എന്നിവരാണ് പരസ്പരം വെട്ടി പരുക്കേൽപ്പിച്ചത്.

ഇതിൽ മഹേഷ് ഇപ്പോൾ അറസ്റ്റിലായിട്ടുണ്ട്. മധുവിന്‍റെ പരുക്ക് ഭേദമാകാത്തതിനാൽ ഇടുക്കി മെഡിക്കൽ കോളെജിൽ പൊലീസ് നിരീക്ഷണത്തിൽ കഴിയുകയാണ്. മധു മദ്യപിച്ചെത്തി ബഹളം വച്ചതിനെ തുടർന്നാണ് സംഘർഷത്തിന്‍റെ തുടക്കമെന്ന് പൊലീസ് പറയുന്നു. മധു ബഹളം വച്ചത് മഹേഷ് ചോദ്യം ചെയ്‌തോടെ സംഘർഷം തുടങ്ങി. വാക്കു തർക്കത്തനിടെ മധു വാക്കത്തിയുമായി മഹേഷിനെ വെട്ടി. 

ഇതോടെ മഹേഷും തിരിച്ച് ആക്രമിച്ചു. ഇരുവരും തമ്മിലുള്ള സംഘർഷം രൂക്ഷമായോടെ നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇരുവർക്കും പരുക്കേറ്റിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി. മഹേഷിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയ ശേഷമാണ് അറസ്റ്റ് ചെയ്‌തത്.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പീരുമേട്ടിൽ കളം വ്യക്തം 

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയുടെ ശ്രദ്ധാ കേന്ദ്രമായ പീരുമേട്ടിൽ കളം വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. സിറിയക് തോമസ് തന്നെ മത്സര രംഗത്തെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. 

മണ്ഡലത്തിൽ ഏകകണ്ഡമായി സിറിയക്കിന്‍റെ പേരാണ് ദേശീയ നേതൃത്തിന്‍റെ പരിഗണനയിലുള്ളത്. കേന്ദ്രത്തിന്‍റെ അംഗീകാരം ലഭിച്ചാൽ സിറിയക് തന്നെ യുഡിഎഫിനു വേണ്ടി ഇത്തവണയും കളത്തിലിറങ്ങും. കഴിഞ്ഞ തവണ അന്തരിച്ച വാഴൂർ സോമനോട് നേരിയ വോട്ടിനാണ് സിറിയക് പരാജയപ്പെട്ടത്. 

ഇത്തവണ വിജയ സാധ്യത മുന്നിൽ കണ്ടാണ് സിറിയക്കിന്‍റെ പേര് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മത്സരിക്കുന്നതിനും ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, വാഴൂർ സോമന്‍റെ മകൻ സോബിൻ തുടങ്ങിയവരുടെ പേരുകൾ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും സലിംകുമാറിനെ തന്നെ മത്സരിപ്പിക്കാൻ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. 

ഇതോടെ മണ്ഡലത്തിലെ പരിപാടികളിൽ സലിംകുമാർ സജീവമായി. പീരുമേട് മണ്ഡലത്തിലെ എൽഡിഎഫ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നതും സലിംകുമാറാണ്. ഇതോടെ മണ്ഡലത്തിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Share it:

Idukki

Post A Comment: