www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2003) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

16 കാരനെ കൊന്ന് തലച്ചോർ ഭക്ഷിച്ചു; കൊലക്കേസ് പ്രതി വീണ്ടും അറസ്റ്റിൽ

Share it:



ഭോപ്പാൽ: കൊലക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് 16 കാരനെ കൊന്ന് തലച്ചോറ് ഭക്ഷിച്ചു. മധ്യപ്രദേശിലെ സാമന്ന ഗ്രാമത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവം നടന്നത്. ഗുഡ്ഡ പട്ടേൽ (46) എന്നയാളാണ് കൊടും ക്രൂരത ചെയ്‌തതെന്ന് പൊലീസ് പറയുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഇയാൾ ജനുവരിയിലാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

തുടര്‍ന്ന് ഇയാള്‍ തന്‍റെ ഗ്രാമത്തില്‍ തിരിച്ചെത്തിയശേഷമാണ് വീണ്ടും കൊലപാതകം നടത്തിയത്. അര്‍ത്ഥ്ഖേദ ഗ്രാമത്തില്‍ നിന്നുള്ള 16 കാരനെയാണ് ഗുഡ്ഡ പട്ടേല്‍ കൊലപ്പെടുത്തിയത്. സാമന്നയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വന്നതായിരുന്നു കുട്ടി. ബൈക്കില്‍ തിരികെ പോകുകയായിരുന്ന കുട്ടിയെ പ്രതി ഇരുമ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. 

സംഭവ സ്ഥലത്ത് തന്നെ 16 കാരന്‍ മരിച്ചു. തുടര്‍ന്ന് പ്രതി 16 കാരന്‍റെ തലച്ചോര്‍ ഭക്ഷിക്കുകയും ചോര കുടിക്കുകയും ചെയ്യുന്നത് സ്ഥലത്തെത്തിയ നാട്ടുകാര്‍ കണ്ടതായി പൊലീസ് പറഞ്ഞു. ഇയാളുടെ കൈകളില്‍ ഇതിന്‍റെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കൈയില്‍ ഉണ്ടായിരുന്ന ഇരുമ്പു വടികൊണ്ട് ഇയാള്‍ തിരിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. 

നാട്ടുകാര്‍ പിന്തുടര്‍ന്ന് കല്ലെറിഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഭവ സ്ഥലം വളഞ്ഞ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Join Our Whats App group

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light