www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രായത്തെ പേടിക്കണ്ട; എന്നും യൗവനം നിലനിർത്താനാകുമെന്ന് ഇസ്രയേലി ശാസ്ത്രജ്ഞർ

Share it:


ജെറുസലേം: പ്രായത്തെ തോൽപ്പിക്കാനുള്ള പരീക്ഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിത്യ യൗവനം നിലനിർത്തുകയെന്നത് ലോകമെമ്പാടുമുള്ള മനുഷ്യ സമൂഹത്തിന്‍റെ മോഹമാണ്. ഇപ്പോൾ പ്രായത്തെ പിടിച്ചു നിർത്താൻ കഴിവുള്ള തെറിപ്പി കണ്ടെത്തിയെന്നാണ് ഇസ്രയേലിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. 

ഓക്‌സിജൻ സൗന്ദര്യ ചികിത്സയിലൂടെ യൗവനം തിരിച്ചു പിടിക്കാൻ കഴിയുമെന്നാണ് ഇവരുടെ അവകാശവാദം. 64 വയസിനു മുകളിലുള്ള 35 പേരിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ടെൽ അവീവ് സർവകലാശാലയിലെയും ഷമീർ മെഡിക്കൽ സെന്‍ററിലെയും ഗവേഷകർ പറയുന്നു. 90 മിനിറ്റിനിടയിൽ അഞ്ച് തവണ ഹൈപ്പർബാരിക്ക് ഓക്‌സിജൻ ചികിത്സ ഇവർക്ക് നൽകി. ഇത് മൂന്ന് മാസം തുടർന്നു.

സാധാരണ വായുവില്‍ ശ്വസിക്കാന്‍ കഴിയുന്നതിനേക്കാള്‍ മൂന്ന് മുതല്‍ നാല് മടങ്ങ് വരെ കൂടുതല്‍ ഓക്‌സിജന്‍റെ  അളവുള്ള ഒരു അറയില്‍ ഒരു രോഗിയെ പ്രവേശിപ്പിച്ചുകൊണ്ടുള്ള ഒരു തരം തെറാപ്പിയാണ് ഹൈപ്പര്‍ബാറിക് ഓക്‌സിജൻ ട്രീറ്റ്‌മെന്‍റ്. ഡിപ്രഷന്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഈ ചികിത്സ ഫലപ്രദമാണ്. ഓക്‌സിജൻ ചികിത്സയ്ക്ക് പിന്നാലെ ഇവരില്‍ ക്രോമസോമിന്‍റെ (ടെലോമറുകള്‍) അറ്റങ്ങള്‍ ചുരുങ്ങുകയും, പഴയ ശരീരകോശങ്ങള്‍ തിരിച്ചുവരികയും ചെയ്‌തു എന്നാണ് പഠന റിപ്പോര്‍ട്ടെന്ന് പ്രമുഖ ജേര്‍ണലില്‍ വ്യക്തമാക്കുന്നു. ടെലോമറുകളുടെ ഡിഎന്‍എയുടെ ശ്രേണിയെ ആശ്രയിച്ചാണ് വാർധക്യം. അവ ക്രോമസോമുകളുടെ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Fitness

Health

Post A Comment: