www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുടവയറാണോ പ്രശ്‌നം; വീട്ടിൽ തന്നെയുണ്ട് പരിഹാരം

remedies-to-reduce-belly-fat
Share it:
remedies-to-reduce-belly-fat


കൊച്ചി: എത്ര ഡയറ്റ് ചെയ്‌തിട്ടും വയർ കുറയുന്നില്ലെന്നാണ് പലരുടെയും പരാതി. ജീവിത ശൈലീതന്നെയാണ് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നതും. കുടവയർ ശരീര ഭംഗി കുറയ്ക്കുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും അപകടമാണ്. 

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ തന്നെ കുടവയർ പ്രശ്‌നത്തിന് പരിഹാരമാകും. ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യണം.  

ദിവസവും ചെയ്യാം ഈ പൊടിക്കൈകൾ;

  • രാവിലെ വെറും വയറ്റിൽ ചൂടു നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. ചെറു ചൂടു വെള്ളത്തില്‍ നാരങ്ങാ നീര് ഒഴിച്ചു കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും അതു വഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ദഹനത്തിനും ഇത് നല്ലതാണ്. അല്ലെങ്കില്‍ ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. 
    remedies-to-reduce-belly-fat

  • രാവിലെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. 
  • ഡയറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. വിശപ്പ് നിയന്ത്രിക്കാനും കലോറിയുടെ ഉപയോഗം കുറയ്ക്കാനും ഇത് സഹായിക്കും. അതുവഴി ശരീര ഭാരത്തെയും നിയന്ത്രിക്കാം.  
  • ഭക്ഷണത്തില്‍ മഞ്ഞളിന്‍റെ ഉപയോഗം കൂട്ടാം. ഇത് ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയ്ക്കാന്‍ സഹായിക്കുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും.
  • ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുക. വെള്ളം  ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യ​ ഗുണങ്ങളും നൽകുന്നു.
  • ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക.
  • ഒരു വ്യായാമവുമില്ലാതെ അമിതവണ്ണമോ കുടവയറോ കുറയ്ക്കാനാകില്ല. ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുകയും കുറച്ചു സമയം നടക്കുകയും ചെയ്‌താൽ വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാം.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L

Share it:

Fitness

Health

Post A Comment: