ലക്‌നൗ: മക്കളുടെ വിവാഹ തലേന്ന് മാതാപിതാക്കൾ ഒളിച്ചോടുക. കേട്ടുകേൾവിയില്ലാത്ത സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലാണ്. വെറും ഒളിച്ചോട്ടമല്ല. മാതാപിതാക്കളുടെ പ്രണയ ഒളിച്ചോട്ടമാണ് ഇപ്പോൾ വാർത്തയാകുന്നത്.
മക്കളുടെ വിവാഹത്തലേന്ന് വധുവിന്‍റെ അമ്മയും വരന്‍റെ അച്ഛനും തമ്മിലായിരുന്നു ഒളിച്ചോട്ടം. കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം. ഇവിടെയുള്ള പപ്പുവിന്‍റെ വീട്ടില്‍ മിക്കവാറും വരന്‍റെ പിതാവായ ഷക്കീല്‍ വന്നിരുന്നു.
എന്നാല്‍ വിവാഹത്തീയതി അടുത്തപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഷക്കീല്‍ പപ്പുവിന്‍റെ ഭാര്യയുമായി ഒളിച്ചോടുകയായിരുന്നു. പപ്പു ഷക്കീലിനെതരെ കേസും കൊടുത്തിട്ടുണ്ട്. പപ്പു ആരോപിക്കുന്നത് ഷക്കീല്‍ തന്‍റെ ഭാര്യയെ മയക്കിയെടുത്തു എന്നാണ്. തട്ടിക്കൊണ്ടുപോകലിനാണ് ഷക്കീലിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.
പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഷക്കീലിന് 10 മക്കളും പപ്പുവിനും ഒളിച്ചോടിപ്പോയ ഭാര്യയ്ക്കും ആറ് കുട്ടികളുമുണ്ട്. പപ്പുവിന്‍റെ പരാതിയില്‍ പൊലീസ് ഇരുവരെയും അന്വേഷിച്ച് വരികയാണ്. ഷക്കീലിന്‍റെ മകനുമായി തന്‍റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.
അതുകാരണം മിക്കവാറും ഷക്കീല്‍ തന്‍റെ വീട്ടില്‍ വരാറുണ്ടായിരുന്നു. അങ്ങനെയാണ് അയാള്‍ തന്‍റെ ഭാര്യയെ പറഞ്ഞു മയക്കിയെടുത്തതും ഒളിച്ചോടിയതും എന്ന് പപ്പു ആരോപിക്കുന്നു.
താന ഗഞ്ച് ദുന്ദ്വാരയില്‍ നിന്നും കേസ് റിപ്പോര്‍ട്ട് ചെയ്തുവെന്ന് സിഒ വിജയ് കുമാര്‍ റാണ പറഞ്ഞു. ജൂണ്‍ എട്ടിനാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പപ്പു പൊലീസിനെ വിവരമറിയിച്ചത്.
ഗണേഷ്പൂരില്‍ നിന്നുള്ള ഷക്കീല്‍ തന്‍റെ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജൂലൈ 11 -ന് പപ്പു മറ്റൊരു പരാതി കൂടി നല്‍കിയെന്നും പൊലീസ് പറയുന്നു.
Join Our Whats App group
Post A Comment: