തിരുവനന്തപുരം: കനത്ത മഴയിൽ മരം കാറിനു മുകളിലേക്ക് വീണ് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം പേരൂർക്കടയിലാണ് അപകടം നടന്നത്. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രാത്രി എട്ടോടെയായിരുന്നു സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആള്‍ക്ക് പരുക്കുണ്ടായിരുന്നില്ല. മരം വീണപ്പോള്‍ തന്നെ ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. മോളിയെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.
Join Our Whats App group
Post A Comment: