ഇടുക്കി: ഏലപ്പാറയിൽ ത്രിവേണി സ്റ്റോർ ജീവനക്കാരി പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചതിൽ ദുരൂഹത. 10നാണ് ഏലപ്പാറ ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഷൈനി (34) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഷൈനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സഹോദരനും ബന്ധുക്കളും രംഗത്തെത്തിയതോടെ സംസ്കാരം നീട്ടി വച്ചു. 20 ദിവസമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും ഇവർ ചികിത്സയിലായിരുന്നു.
വിദേശത്തായിരുന്ന ഷൈനിയുടെ സഹോദരന്‍ നാട്ടിലെത്തിയ ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് ദുരൂഹത ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് പീരുമേട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ മാറ്റി. സഹോദരന്‍റെയും ബന്ധുക്കളുടെയും മൊഴി പീരുമേട് പൊലീസ് രേഖപ്പെടുത്തി.
തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടനായി കൊണ്ടു പോയി.
ഷൈനിയും ഭര്‍ത്താവുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍ നടപടിയിലേക്ക് നീങ്ങുമെന്ന് പൊലീസ് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: