മലപ്പുറം: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ കുതിച്ചുയരുന്നു. നിലവിൽ 54 പേർ മരിച്ചതായിട്ടാണ് വിവരം. ഇനിയും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്.
അതേസമയം ഉരുൾപൊട്ടലിൽ മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിലെ ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്നത് 11 മൃതദേഹങ്ങളാണ്. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ചാലിയാര്‍ പുഴയില്‍ നിന്ന് കിട്ടിയത്.
കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. പനങ്കയം പാലത്തിന്‍റെ അടിയില്‍ നിന്ന് ഏഴുവയസുകാരിയുടെ മൃതദേഹം ലഭിച്ചു. പിന്നീട് ചാലിയാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹങ്ങള്‍ ലഭിക്കുകയായിരുന്നു.
ഭൂതാനം മച്ചികൈ ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചാലിയാറിന്‍റെ മുണ്ടേരി ഇരുട്ടുകുത്തിക്കടവില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഒരു പുരുഷന്‍റെ മൃതദേഹം തലയറ്റ നിലയിലാണ് കണ്ടെത്തിയത്. തിരിച്ചറിയാത്ത നിലയിലാണ് പല മൃതദേഹങ്ങളും. ഗ്യാസ് സിലിണ്ടറടക്കമുള്ള വീട്ടുസാമഗ്രഹികളും പുഴയിലൂടെ ഒഴുകിവരുന്നുണ്ട്.
മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായും ഒറ്റപ്പെട്ടു. പ്രദേശത്തേയ്ക്കുള്ള ഏക പാലം തകര്‍ന്നു. ദുരന്തബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്.
Join Our Whats App group
Post A Comment: