ഇടുക്കി: കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി വനം വകുപ്പ് വാച്ചറുടെ വിരൽ അറ്റു. ഉപ്പുതറ പാലക്കാവിൽ ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. പാലക്കാവ് പുത്തൻപുരയ്ക്കൻ പി.ആർ. പ്രസാദിന്‍റെ വിരലാണ് അറ്റു പോയത്.
ദിവസങ്ങളായി ഇവിടെ കാട്ടാന നാശം വിതയ്ക്കുകയാണ്. ശനിയാഴ്ച്ച ആനയെ തുരത്താൻ പടക്കം പൊട്ടിക്കുന്നതിനിടെയാണ് പ്രസാദിന്‍റെ കൈയിലിരുന്ന് പടക്കം പൊട്ടിയത്.
അപകടത്തിൽ വലതു കൈയിലെ തള്ളവിരൽ അറ്റു തൂങ്ങി. ഉടൻ തന്നെ ഉപ്പുതറ ഗവ. ആശുപതിയിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി.
Join Our Whats App group
Post A Comment: