ആലപ്പുഴ: മാന്നാർ കല കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് നിർണായക ദൃക്സാക്ഷി മൊഴി ലഭിച്ചു. കലയെ കൊലപ്പെടുത്തിയ ശേഷം കാറിൽ കൊണ്ടുവരുന്നത് നേരിട്ട് കണ്ടെന്ന മൊഴിയാണ് പൊലീസിന് ലഭിച്ചത്.
കാറിൽ രണ്ട് പുരുഷൻമാരുടെ നടുവിൽ ഇരുത്തിയ നിലയിലാണ് മൃതദേഹം എത്തിച്ചതെന്നാണ് അയൽവാസിയായ വ്യക്തി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്.
കാറിനുള്ളില്‍ മണ്‍വെട്ടി, പിക്കാസ്, കയര്‍ എന്നിവയൊക്കെയുണ്ടായിരുന്നു. മൃതദേഹം മറവു ചെയ്യാന്‍ സഹായിക്കണമെന്ന പ്രതികളുടെ ആവശ്യം കേട്ട് ഞെട്ടിപ്പോയെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി.
അന്നേ ദിവസം പാൽവണ്ടി കാത്തു നിൽക്കുമ്പോഴാണ് സംഘം ഇവിടെയെത്തിയത്. തന്നെ കണ്ട പ്രതികളിൽ ഒരാളായ സുരേഷ് കുമാർ
കാറില്‍ നിന്നും ഇറങ്ങിവന്ന് മൃതദേഹം മറവു ചെയ്യാൻ സഹായം തേടി. കാറിനടുത്തേക്ക് ചെന്ന് നോക്കിയപ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ ഉണ്ടായിരുന്നവരുടെ വിവരവും നല്‍കിയിട്ടുണ്ട്.
പ്രതികള്‍ ക്രിമിനല്‍ സ്വഭാവമുള്ളവരായതിനാലാണ് ഇക്കാര്യം താന്‍ ആരോടും പറയാതിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷം പുറത്തുവന്ന കൊലപാതകവിവരത്തില്‍ ഇയാളുടെ മൊഴി നിർണായകമാകും.
അതേസമയം ഇസ്രായേലില്‍ നിന്നും അനിലിനെ നാട്ടില്‍ എത്തിച്ച് ചോദ്യം ചെയ്യല്‍ നടത്തിയാല്‍ മാത്രമേ കേസില്‍ അന്തിമമായി തീര്‍പ്പു കല്‍പ്പിക്കാനാകൂ. അനിലിനെ ഇസ്രായേലില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള ശക്തമായ നീക്കത്തിലാണ് അന്വേഷണസംഘം.
Join Our Whats App group
Post A Comment: