ഇടുക്കി: അയ്യപ്പൻകോവിൽ ചപ്പാത്ത് വള്ളക്കടവ് ഭാഗത്ത് പുലിയിറങ്ങി. ഞായറാഴ്ച്ച രാത്രി 11 ഓടെയാണ് പുലി എത്തിയത്. പ്രദേശവാസിയുടെ വീട്ടിലെ സിസി ടിവി ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞു.
വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്. വള്ളക്കടവ് ഹെലിബറിയ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിക്ക് സമീപത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ ബിജുവാണ് പുലിയെ ആദ്യം കണ്ടത്. പിന്നീട് ഹെലിബറിയ സ്വദേശി ഫീലിപ്പോസിന്‍റെ ആടുകളെ പുലി ആക്രമിച്ചു.
ഇവിടെയുള്ള സിസി ടിവിയിലാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്. ലഭിച്ചിരിക്കുന്നത്. നേരത്തെ ഏറുമ്പടം ഭാഗത്ത് പുലിയുടെ സാനിധ്യം കണ്ടെത്തിയിരുന്നു. വള്ളക്കടവ് ഭാഗത്ത് പുലി എത്തിയതോടെ പ്രദേശവാസികളും ഭീതിയിലാണ്.
Join Our Whats App group
Post A Comment: