ഇടുക്കി: കുമളിയിൽ കാർ കത്തി യുവാവ് വെന്തു മരിച്ച സംഭവം ആത്മഹത്യയാണെന്ന സംശയത്തിൽ പൊലീസ്. ഇക്കാര്യം വ്യക്തമാക്കാൻ കാർ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും.
ഇന്നലെ രാത്രി എട്ടോടെയാണ് അറുപത്തിയാറാംമൈലിൽ കാർ കത്തി കുമളി സ്വദേശി റോയി സെബാസ്റ്റ്യൻ വെന്തു മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് റോയ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു.
കാര്‍ സംഭവം നടന്ന സ്ഥലത്ത് റോഡരികിലാണ് ഉള്ളത്. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കാര്‍. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ വാഹനം നിര്‍ത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാന്‍ ശ്രമിച്ചു.
ഇതുവഴി വന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യാത്രക്കാരന്‍ ചാടിയിറങ്ങി കാറിന്‍റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു. എന്നാൽ റോയിയെ രക്ഷിക്കാൻ ഇവർക്കും കഴിഞ്ഞിരുന്നില്ല. ടാങ്കിൽ വെള്ളമെത്തിച്ചാണ് തീ കെടുത്തിയത്.
Join Our Whats App group
Post A Comment: