ഇടുക്കി: ഏലപ്പാറ ഹെലിബറിയയിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങിയതിന്റെ സമീപ പ്രദേശത്ത് പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കാനം രണ്ടാം ഡിവിഷനു സമീപം റോഡരികിലാണ് കിടാവിന്റെ ജഡം കണ്ടെത്തിയത്.
നാല് കിലോമീറ്റർ മാറി ഹെലിബറിയ വള്ളക്കടവിൽ കഴിഞ്ഞ ദിവസം പുലി ആടുകളെ ആക്രമിച്ചിരുന്നു. പുലിയുടെ ദൃശ്യം സിസി ടിവി ക്യാമറയിൽ പതിയുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച്ച രാത്രിയിൽ കോഴിക്കാനത്ത് പശുക്കിടാവ് വന്യമൃഗത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കിടാവിനെ ആക്രമിച്ചത് ഇതേ പുലിതന്നെയാണോയെന്ന് സംശയിക്കുന്നുണ്ട്.
ഇതുവഴി വന്ന വാഹന യാത്രികരാണ് കിടാവ് റോഡരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്റ്റർ നാളെ (ജൂലൈ 31) അവധി പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെ പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളെജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ വി. വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെന്ററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തി സ്കൂൾ അധികാരികൾ ക്രമീകരിക്കേണ്ടതാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു
നേരത്തെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, എറണാകുളം, വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.
മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ നേരം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Post A Comment: