ഹൈദ്രാബാദ്: രാജ്യത്തെ നടുക്കി വീണ്ടും ക്രൂരമായ ബലാത്സംഗം. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായിരിക്കുന്നത്.
എട്ട് വയസുള്ള പെൺകുട്ടിയെ 12-13 വയസുള്ള മൂന്ന് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. പെണ്‍കുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല.
ആന്ധ്രാ തലസ്ഥാനമായ അമരാവതിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മുച്ചുമാരിയിലാണ് സംഭവം. ഞായറാഴ്ച മുതല്‍ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലായിരുന്നു.
തുടര്‍ന്ന് പിതാവ് ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പെണ്‍കുട്ടി മുച്ചുമാരി പാര്‍ക്കില്‍ കളിക്കുകയായിരുന്നെന്നും പിന്നീട് വീട്ടിലെത്തിയില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
പൊലീസ് തിരച്ചില്‍ ആരംഭിച്ച് പ്രദേശവാസികളെ ചോദ്യം ചെയ്തെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് നായയെ ഉപയോഗിച്ച് അന്വേഷണം നടത്തി.
നായ പൊലീസിനെ എത്തിച്ചത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളുടെ അടുത്തേക്ക് ആയിരുന്നു. അവരില്‍ രണ്ടുപേര്‍ ആറാം ക്ലാസ് വിദ്യാർഥികളാണ്. ഒരാൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മൂവരും പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാർഥികളാണ്. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ആണ്‍കുട്ടികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി പാര്‍ക്കില്‍ കളിക്കുന്നത് കണ്ട് കൂട്ടുകൂടുകയും തുടര്‍ന്ന് മുച്ചുമാരി അണക്കെട്ടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
പീഡനവിവരം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞാല്‍ തങ്ങള്‍ക്കു പ്രശ്‌നമുണ്ടാകുമോയെന്ന ആശങ്കയില്‍ അവര്‍ അവളെ കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കനാലില്‍ തള്ളിയതായി ആണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: