ഇടുക്കി: മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി റോഡ് വീതി കൂട്ടലിന് തടസമായി നിന്ന അയ്യപ്പൻകോവിൽ ചപ്പാത്തിലെ പെട്രൊൾ പമ്പിനു മുൻവശം പൊളിക്കും. ഇതിനായി റവന്യൂ വകുപ്പ് നോട്ടീസ് നൽകി. നേരത്തെ പമ്പിനു മുൻ ഭാഗം പൊളിക്കാൻ നിർദേശം നൽകിയെങ്കിലും പമ്പ് ഉടമ കോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ ഇവിടം മുതൽ ചപ്പാത്ത് സിറ്റിവരെയുള്ള ഭാഗത്ത് വീതി കൂട്ടൽ പ്രതിസന്ധിയിലായിരുന്നു. കേസ് പരിഗണിച്ച കോടതി പമ്പിന്‍റെ മുൻ ഭാഗം കൈയേറ്റ ഭൂമിയാണെന്ന് കണ്ടെത്തിയതോടെ പൊളിക്കാൻ നിർദേശിക്കുകയായിരുന്നു.
റോഡിന്‍റെ മൂന്ന് സെന്‍റോളം ഭൂമി പമ്പ് ഉടമ കൈയേറിയിട്ടുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതേ തുടര്‍ന്ന് പൊളിച്ച് നീക്കാനുള്ള കോടതി ഉത്തരവ് പ്രകാരമാണ് നോട്ടീസ് നല്‍കിയത്.
മലയോര ഹൈവേയ്ക്ക് വീതികൂട്ടാന്‍ ഭൂമി ഏറ്റെടുക്കാനെത്തിയപ്പോഴാണ് ചപ്പാത്ത് പമ്പുടമ കോടതിയെ സമീപിച്ചത്. ആദ്യം ഹര്‍ജിക്കാരന് സ്റ്റേ ലഭിച്ചുവെങ്കിലും റോഡ് വീതി കൂട്ടാന്‍ വസ്തുക്കളുടെ അതിര്‍ത്തി നിര്‍ണയിച്ച് സ്‌കെച്ച് തയാറാക്കിയിട്ടുണ്ടെന്നും മൂന്ന് സെന്‍റോളം സ്ഥലത്ത് ഹര്‍ജിക്കാരന്‍ കൈയേറിയിട്ടുണ്ടന്ന് കണ്ടെത്തിയെന്നും ഗവണ്‍മെന്‍റ് പ്ലീഡര്‍ കോടതിയി ബോധിപ്പിച്ചു.
ഇതേ തുടര്‍ന്നാണ് ഹര്‍ജിക്കാരന് നോട്ടീസ് നല്‍കിയശേഷം ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് ഉടമ്പന്‍ചോല തഹസില്‍ദാറോഡ് നിർദേശിച്ചത്. നേരത്തെ ചപ്പാത്തിൽ മലയോ ഹൈവേ വീതി കുറക്കാൻ നീക്കം നടന്നത് വിവാദമായിരുന്നു.
Join Our Whats App group
Post A Comment: