www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1432) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

അങ്കമാലിയിൽ നാലംഗ കുടുംബത്തിന്‍റെ മരണം; ആത്മഹത്യയെന്ന് സംശയം

Share it:



കൊച്ചി: അങ്കമാലിയിൽ നാലാംഗ കുടുംബം മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. മുറിയിൽ നിന്നും പെട്രൊൾ കാൻ കണ്ടെത്തിയിട്ടുണ്ട്. 

കുടുംബനാഥനായ ബിനീഷ് കുര്യന്‍ കാനില്‍ പെട്രോള്‍ വാങ്ങിപ്പോകുന്ന സിസി ടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുറിയിൽ പെട്രൊൾ കാനിന്‍റെ സാനിധ്യം കണ്ടെത്തിയത്.

ഇതോടെയാണ് കുടുംബം ആത്മഹത്യ ചെയ്യുകയാണെന്ന സംശയത്തിലേക്ക് പൊലീസ് കടന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ രാസപരിശോധനാഫലവും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്‍റെ റിപ്പോര്‍ട്ടും വരണം.

കഴിഞ്ഞ മാസം എട്ടിന് പുലര്‍ച്ചെയാണ് അങ്കമാലി അങ്ങാടിക്കടവില്‍ താമസിച്ചിരുന്ന ബിനീഷ് കുര്യന്‍, ഭാര്യ അനുമോള്‍, മക്കളായ ജൊവാന ജെസ്വിന്‍ എന്നിവര്‍ മരിച്ചത്. വീടിന്‍റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തീപിടിച്ചാണ് നാല് പേരും മരിച്ചത്. 

അങ്കമാലിയില്‍ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ബിനീഷിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പെട്രോള്‍ പമ്പില്‍ നിന്ന് ബിനീഷ് കാനില്‍ പെട്രോള്‍ വാങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം കിട്ടിയത്. തീപിടിത്തമുണ്ടായ മുറിയില്‍ കാനുണ്ടായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാണ് കൂട്ട ആത്മഹത്യയെന്ന സംശയം ഉണ്ടാക്കിയത്.

ഇക്കാര്യം സ്ഥിരീകരിക്കാന്‍ തീപിടിത്തത്തിന് രാസവസ്തുക്കളുടെ സാന്നിധ്യം കാരണമായോ എന്നറിയണം. ഇതിന് വിശദമായ രാസപരിശോധനാഫലം വരേണ്ടതുണ്ട്. 

സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടും വരണം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും പൊലീസ് അന്വേഷണം തുടരുക. അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Kerala

Post A Comment: