ഇടുക്കി: തോട്ടത്തിലെ ലയത്തിൽ ഒറ്റക്കായിരുന്ന എട്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദഗ്ദ സംഘം സ്ഥലത്ത് പരിശോധന നടത്തി. ഇന്നലെ രാത്രിയിലാണ് കട്ടപ്പന നഗരസഭാ പ്രദേശത്തെ ആനകുത്തിയിൽ എട്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടത്. ജാർഖണ്ഡ് സ്വദേശിനിയായ ബബിത കൗൾ ആണ് മരിച്ചത്.
സഹോദരി ബഹമയ്ക്കൊപ്പം താമസിക്കാൻ നാല് ദിവസം മുമ്പാണ് ബബിത കട്ടപ്പനയിലെത്തിയത്. കുട്ടിയെ തനിച്ചാക്കി വ്യാഴാഴ്ച്ച രാവിലെ സഹോദരി ജോലിക്ക് പോയി. മടങ്ങിയെത്തിയപ്പോഴാണ് ലയത്തിലെ മുറിക്കുള്ളിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.
സംഭവത്തിൽ ദുരൂഹത സംശയിച്ചിരുന്നതിനാൽ കട്ടപ്പന പൊലീസ് വിദഗ്ദ സംഘത്തെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സംഘം അടക്കമുള്ളവരാണ് സ്ഥലത്തെത്തിയത്. എന്നാൽ സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ല.
കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം അടക്കമുള്ളവ സംബന്ധിച്ച് വ്യക്തതയുണ്ടാകു. കുട്ടിക്ക് സെറിബ്രല്‍ മലേറിയയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: