അഗർത്തല: ത്രിപുരയിൽ ഭീതി വിതച്ച് എച്ച്ഐവി വ്യാപനം. 47 വിദ്യാർഥികൾ ഇതുവരെ എച്ച്ഐവി പിടിപെട്ട് മരണപ്പെട്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
828 പേർക്ക് എച്ച്ഐവി പോസിറ്റിവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ത്രിപുര എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഉദ്യോഗസ്ഥനാണ് കണക്കുകള്‍ പുറത്തുവിട്ടത്.
828 എച്ച്ഐവി ബാധിതരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 527 പേര്‍ ജീവനോടെയുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ ത്രിപുരയ്ക്ക് പുറത്തുപോയി താമസിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
220 സ്‌കൂളുകളിലും 24 കോളെജുകളിലും സര്‍വകലാശാലകളിലുമായി നടത്തിയ വിവരശേഖരണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് കുത്തിവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.
അതേസമയം ഓരോ ദിവസവും അഞ്ചോളം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. 164 ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നാണ് രോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.
Join Our Whats App group
Post A Comment: