ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. കുമളി അറുപത്തിയാറാം മൈലിന് സമീപം രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്.
ബൈക്കുമായി കൂട്ടിയിടിച്ച് കാറിന് തീ പടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാറിന് തീ പടർന്നതോടെ ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ആൾ റോഡിൽ കത്തിക്കരിഞ്ഞ് കിടക്കുകയായിരുന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കുമളി സ്വദേശിയാണ് മരിച്ചതെന്ന് സൂചനയുണ്ട്. പെരിയാർ ഭാഗത്ത് നിന്ന് കുമളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഓടികൂടിയ നാട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാറിൽ കൂടുതൽ യാത്രികരുണ്ടായിരുന്നോ എന്നതടക്കം പരിശോധിച്ചു വരികയാണ്.
Join Our Whats App group
Post A Comment: