www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

15 വർഷം മുമ്പ് കാണാതായ യുവതി കൊല്ലപ്പെട്ട് സംശയം; പരിശോധന

Share it:



ആലപ്പുഴ: 15 വർഷം മുമ്പ് ആലപ്പുഴയിൽ നിന്നും കാണാതായ സ്ത്രീയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായി സംശയം. മാന്നാറിൽ നിന്നും കാണാതായ കല എന്ന യുവതിയെ കുറിച്ചുള്ള അന്വേഷണത്തിലാണ് ദൃശ്യം മോഡൽ കൊലപാതകം സംശയിക്കുന്നത്. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ കലയുടെ ഭര്‍ത്താവ് അനിലിന്‍റെ വീട്ടുവളപ്പില്‍ പൊലീസ് പരിശോധന ആരംഭിച്ചു. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് തുറന്നാണ് പരിശോധന നടത്തുന്നത്.

15 വര്‍ഷം മുന്‍പ് കലയെ കാണാനില്ലെന്ന് ഭര്‍ത്താവ് അനില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസില്‍ കാര്യമായ അന്വേഷണമുണ്ടായില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. പക്ഷേ, കലയുടെ തിരോധാനത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

അടുത്തിടെ അമ്പലപ്പുഴ പൊലീസിന് ലഭിച്ച ഒരു കത്താണ് കല തിരോധാനക്കേസില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനുപിന്നാലെയാണ് മാന്നാറിലെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന ആരംഭിച്ചത്. 

സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുവതി കൊല്ലപ്പെട്ടോ എന്നതടക്കം ഒരുവിവരവും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കലയുടെ ഭര്‍ത്താവ് അനില്‍ നിലവില്‍ വിദേശത്താണെന്നാണ് വിവരം.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Crime

Mostreaded

Post A Comment: