പാലക്കാട്: സ്‌കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യുകെജി വിദ്യാർഥിനി ഹിബയാണ് മരിച്ചത്.
ഇതേ വാഹനത്തില്‍ വീടിന് മുന്നിലെ സ്റ്റോപ്പില്‍ വന്നിറങ്ങിയതായിരുന്നു ഹിബ. സ്‌കൂള്‍ വാഹനത്തിന് മുന്നിലൂടെ റോഡിന്‍റെ മറുവശം കടക്കുമ്പോഴായിരുന്നു അപകടം.
കുട്ടി റോഡ് മുറിച്ച കടക്കുന്നത് സ്‌കൂള്‍ ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍ പെടാത്തതാണ് അപകടത്തിന് ഇടയാക്കിയത്. അമ്മ എത്തും മുമ്പേ കുട്ടി റോഡ് മുറിച്ചു കടക്കുകയായിരുന്നു. കുട്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെ മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: