ഇടുക്കി: തേയില ഫാക്‌ടറിയിൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ തൊഴിലാളി യന്ത്രത്തിൽ അകപ്പെട്ട് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച്ച രാവിലെ ആറിന് പട്ടുമല ഹാരിസൺ പ്ലാന്‍റേഷൻ ഫാക്‌ടറിയിലാണ് അപകടം നടന്നത്. പട്ടുമല എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന രാജേഷാണ് (37) മരിച്ചത്.
രാവിലെ ആറിന് ജോലിൽ കയറിയ രാജേഷ് തേയില അരയ്ക്കുന്ന റോത എന്ന യന്ത്രത്തിലാണ് അകപ്പെട്ടത്. ജോലി തുടങ്ങുന്നതിനു മുമ്പായി യന്ത്രം വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
എന്നാൽ ഈ യന്ത്രം വൃത്തിയാക്കുന്നത് സ്വിച്ച് ഓഫാക്കിയിട്ടാണെന്നും പറയപ്പെടുന്നു. അപകട സമയത്ത് ഫാക്‌ടറിയിൽ വേറെയും തൊഴിലാളികൾ ഉണ്ടായിരുന്നു.
സ്വിച്ച് ഓണാക്കിയിട്ട് രാജേഷ് യന്ത്രം വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടം അറിഞ്ഞ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ യന്ത്രം നിർത്തിയ ശേഷമാണ് രാജേഷിനെ പുറത്തെടുത്തത്. എന്നാൽ ഗുരുതരമായി പരുക്കേറ്റ രാജേഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം പിന്നീട്. ഭാര്യ: സുധ. മക്കള്‍: സൗപര്‍ണിക, സിദ്ധാര്‍ഥ്.
Join Our Whats App group
Post A Comment: