ഇടുക്കി: മാധ്യമ പ്രവർത്തകനാണെന്ന് തെറ്റിധരിപ്പിച്ച് ഫോണിൽ ഭീഷണി മുഴക്കിയതായി പരാതി. ഇടുക്കി ജില്ലാ ഡീലേഴ്‌സ് ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് പ്രസിഡന്‍റിനെയാണ് ഫോണിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. പ്രമുഖ വാർത്താ ചാനലിന്‍റെ പേരിലായിരുന്നു ഭീഷണി.
സംഭവം വ്യാജമാണെന്ന് കണ്ടെത്തിയതോടെ പ്രസിഡന്‍റ് പി.ആര്‍ അയ്യപ്പൻ ചാനലിന് പരാതി നൽകി. തുടർന്ന് പൊലീസിൽ അടക്കം പരാതി നൽകാനുള്ള തയാറെടുപ്പിലാണ്.
പ്രമുഖ ചാനലിന്‍റെ ലേഖകന്‍ ആണെന്നും നിലവില്‍ ഡീലേഴ്‌സ് ബാങ്ക് ഭരണസമിതി പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും പിന്‍വലിച്ചില്ലെങ്കില്‍ അതിന്‍റെ രേഖകള്‍ തങ്ങള്‍ക്ക് കൈമാറണമെന്നും വിളിച്ചയാള്‍ ആവശ്യപ്പെട്ടു. ഡീലേഴ്‌സ് ബാങ്കുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളിലെ രേഖകള്‍ വാട്‌സാപ്പില്‍ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ അത്തരം രേഖകള്‍ നല്‍കാനാവില്ലെന്നും ബാങ്കില്‍ എത്തിയാല്‍ നേരിട്ട് നല്‍കാമെന്നും ബാങ്ക് പ്രസിഡന്‍റ് പറഞ്ഞെങ്കിലും ഫോണ്‍ വിളിച്ചയാള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പി.ആര്‍ അയ്യപ്പന്‍ പറഞ്ഞു. മുമ്പും പലതവണ നെടുങ്കണ്ടം മേഖലയില്‍ മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: