ഇടുക്കി: ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ മൂന്ന് വയസുള്ള കുട്ടിക്ക് വിഷം നൽകിയ ശേഷം വിഷം കഴിച്ച യുവതി മരിച്ചു. കരുണാപുരം നിരപ്പേല്‍കട ചിറവേലില്‍ രമേശിന്‍റെ ഭാര്യ ആര്യമോള്‍ (24) ആണ് മരിച്ചത്. ഇവരുടെ മകന്‍ ആരോമല്‍(മൂന്ന്) തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടി അപകട നില തരണം ചെയ്‌തിട്ടുണ്ട്.
വ്യാഴാഴ്ച്ച അർധ രാത്രിയിലാണ് സംഭവങ്ങൾ നടന്നത്. രാത്രിയിൽ ഭർത്താവും ആര്യയും തമ്മിൽ കുടുംബ വഴക്കുണ്ടായി. ഇതിനു പിന്നാലെ രമേശ് വീടിനു പുറത്തു കിടന്ന ഓട്ടോറിക്ഷയിലേക്ക് പോയി.
ഏറെ നേരം കഴിഞ്ഞിട്ടാണ് രമേശ് തിരികെ വീട്ടിലേക്ക് വന്നത്. വന്നപ്പോൾ ആര്യ അവശയായി കിടക്കുന്നതാണ് കണ്ടത്. രമേശ് സമീപവാസുകളുടെ സഹായത്തോടെ യുവതിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന ഇളയ കുട്ടി ആരോമൽ മയങ്ങി വീണു. ഇതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കുട്ടിക്കും വിഷം നൽകിയതായി കണ്ടെത്തിയത്. പ്രീപ്രൈമറി വിദ്യാര്‍ത്ഥിനി അനന്യയാണ് മകള്‍. കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Join Our Whats App group
Post A Comment: