www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അംഗൻവാടികൾ, ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവക്കും അവധി ബാധകമാണ്.
Share it:



തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിൽ നാളെ (ബുധൻ- 17) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകൾക്ക് നേരത്തെ ജില്ലാ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ തൃശൂർ ജില്ലയിലും ഇപ്പോൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  

ജില്ലയില്‍ മഴയും പല സ്ഥലങ്ങളില്‍ വെള്ളക്കെട്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയും  കണക്കിലെടുത്താണ് തൃശൂർ ജില്ലയിലെ  പ്രൊഫഷ്ണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. 

അംഗൻവാടികൾ, ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. അതേസമയം, പൂര്‍ണമായും റസിഡന്‍ഷ്യലായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. 

നിലവില്‍ നാളെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിട്ടില്ല. പക്ഷേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Kerala

Post A Comment: