ന്യൂഡെൽഹി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അമിറുൾ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്‌ത് സുപ്രീംകോടതി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടിസ് അയച്ചു.
പ്രതികളുടെ മാനസിക ജയില്‍ പെരുമാറ്റ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമറുള്‍ ഇസ്ലാമിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതിയുടെ മാനസിക നില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി തൃശൂര്‍ മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിയൂര്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദ്ദേശം നല്‍കി.
സുപ്രീം കോടതി ശിക്ഷ കുറയ്ക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അത് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ജയിലില്‍ എത്തി പ്രതിയെ കണ്ട് സംസാരിച്ച് വിവരങ്ങള്‍ കോടതിയെ സമര്‍പ്പിക്കാന്‍ Project 39A എന്ന സംഘടനയിലെ നൂരിയ അന്‍സാരിയെ കോടതി നിയോഗിച്ചു. ആവശ്യമെങ്കില്‍ ഇവര്‍ക്ക് പരിഭാഷയ്ക്കായി ഒപ്പം ഒരാളെ കൂടി ഉള്‍പ്പെടുത്താം.
നൂരിയ അന്‍സാരിയും പ്രതിയും തമ്മില്‍ സംഭാഷണം നടത്തുമ്പോള്‍ ജയില്‍ അധികൃതരോ മറ്റു ഉദ്യോഗസ്ഥരോ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇത് ശബ്ദ റെക്കോര്‍ഡ് ചെയ്യണം. മെഡിക്കല്‍ രേഖകള്‍, ജയില്‍ പെരുമാറ്റം, ഏറ്റെടുക്കുന്ന ഏതെങ്കിലും വിദ്യാഭ്യാസ, തൊഴില്‍ അല്ലെങ്കില്‍ തൊഴില്‍ അവസരങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മുതലായവയും അപേക്ഷകനെ സംബന്ധിച്ച രേഖകളും പരിശോധിക്കാനും നൂരിയ അന്‍സാരിക്ക് കഴിയുമെന്നും കോടതി വ്യക്തമാക്കി.
എട്ട് ആഴ്ചയ്ക്കുള്ളില്‍ അപ്പീലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. പ്രതിക്ക് വേണ്ടി ദില്ലി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ പ്രോജക്റ്റ് 39 എയാണ് നിയമസഹായം നല്‍കിയത്. 2016 ഏപ്രില്‍ 28നായിരുന്നു നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: