ലക്നൗ: മത ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 107 പേർ മരിച്ചു. യുപിയിലെ ഹാഥ്റാസിലെ ഒരു ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്.
മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തില്‍ 100ലേറെ പേര് മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാര്‍ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ആളുകളുടെ എണ്ണം കൂടിയതാണ് അപകടമുണ്ടാവാന്‍ കാരണമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഭഗവാന് ശിവന് വേണ്ടി നടത്തിയ പ്രാര്‍ഥന യോഗത്തിനിടെയാണ് സംഭവമുണ്ടായത്. മാനവ് മംഗല്‍ മിലന് സദ്ഭാവന സംഗമം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഒരുപാട് ആളുകള്‍ പരിപാടിക്കായി എത്തിയിരുന്നുവെന്ന് അപകടത്തിന് ദൃക്സാക്ഷിയായ ഒരാള്‍ പറഞ്ഞു.
പരിപാടിക്ക് ശേഷം എല്ലാവരും കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങി. എന്നാല്‍, പുറത്തേക്കുള്ള വഴിക്ക് വീതി കുറവായിരുന്നു. അതിലൂടെ പുറത്തിറങ്ങുന്നതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്.
അപകടത്തില്‍ അനുശോചനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ. അപകടത്തില്‍ ത്വരിത നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: