ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. രണ്ടു പേർ അറസ്റ്റിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 16 വയസുകാരി പീഡനത്തിനിരയായത്.
സംഭവത്തിൽ അയ്യപ്പല്‍കോവില്‍ നാലകത്ത് മന്‍സൂര്‍ അലി (47), ലോണ്‍ട്രി ചാലുങ്കല്‍ ശ്രീകുമാര്‍ എന്നു വിളിക്കുന്ന സുനില്‍ (38) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി സാബു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.
2022-23 കാലയളവിലാണ് പെൺകുട്ടി പീഡനത്തിനിരയായത്. പ്രതികൾ മൂന്നുപേരും സുഹൃത്തുക്കളാണ്. കുട്ടിയുടെ ബാഗ് തുന്നാൻ സ്ഥാപനത്തിലെത്തിയപ്പോഴാണ് മൺസൂർ അലി കുട്ടിയെ പീഡിപ്പിക്കുന്നത്. സുനിലും സാബുവും വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകരുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടി പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
എസ്.ഐ. മിഥുന്‍ മാത്യു, ഗ്രേഡ് എസ്.ഐ. എസ്. സിയാദുമോന്‍, സി.പി.ഒ. മാരായ പി.പി. അജേഷ്, ജിജോ വിജയന്‍, ജോളി ജോസഫ്, എ.പി. അജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Join Our Whats App group
Post A Comment: