ചെന്നൈ: വയനാട്ടിലെ ചൂരൽമേഖലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ പ്രതികരണവുമായി മാധവ് ഗാഡ്ഗിൽ. മലയാളത്തിലെ വാർത്താ ചാനലിനോടാണ് അദ്ദേഹം പ്രതികരിച്ചത്.
നടന്നത് മനുഷ്യ നിർമിത ദുരന്തമാണെന്നും സർക്കാരിന് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ചൂഷണത്തിന് സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുകയാണ്. മേപ്പാടി മേഖലയിലെ ഉരുള്‍പൊട്ടല്‍ സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണ്.
സമൂഹമാധ്യമങ്ങളിലൂടെ തന്റെ വാക്കുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ പ്രതീക്ഷയില്ലെന്നും ജനകീയ മുന്നേറ്റമാണ് പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അദ്ദേഹത്തിന്റെ വാക്കുകളും സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരുന്നു.
2013ല്‍ മാധവ് ഗാഡ്ഗില്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റില്‍ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വയനാടും മേപ്പാടിയും ഉള്‍പ്പെട്ടിരിക്കുന്നത്.
മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതി അതിന്റെ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്നും ഇത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.
Join Our Whats App group
Post A Comment: