ഇടുക്കി: തേയില തോട്ടത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ ഒരാൾ അറസ്റ്റിൽ. ഏലപ്പാറ ലക്ഷംവീട് പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈനാണ് പീരുമേട് എക്സൈസിന്‍റെ പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 103 ഗ്രാം ഉണക്ക കഞ്ചാവും പിടിച്ചെടുത്തു. പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സബിന്‍റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങിനിടെയാണ് പ്രതി പിടിയിലാകുന്നത്. വീടിനു സമീപത്തെ തേയിലത്തോട്ടത്തിലാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തി വന്നത്.
ഇയാളെ മുമ്പും സമാന കേസില്‍ പിടികൂടിയിട്ടുണ്ട്. അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ വിനോദന്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ, കെ.ആര്‍. ശശികുമാര്‍, ഡി. ബിജു മോന്‍, സാബു ലാല്‍, എന്‍.സി. ജയരാജ്, വി.ടി ഷൈജു, ഷിജുദാസ്, നദീര്‍ കെ. ഷംസ്, ഷിബിന്‍, മനോജ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സിന്ധു കെ. തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
കട്ടപ്പനയിലെ ഓട്ടോറിക്ഷാ കള്ളൻമാർ അറസ്റ്റിൽ
ഇടുക്കി: പട്ടാപ്പകൽ കട്ടപ്പന നഗരത്തിൽ നിന്നും നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു കടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മൂവാറ്റുപുഴ മടക്കത്താനം ലിബിന്‍ ബെന്നി (34), നെടുമ്പാശേരി വാഴപ്പള്ളിക്കുടി ബാബു (51) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ കമ്പത്ത് എത്തിച്ച് മോഷ്ടിച്ച ഓട്ടോറിക്ഷ വിൽപ്പന നടത്തിയ ശേഷം തിരികെ കട്ടപ്പനയിലെത്തിയപ്പോഴാണ് അറസ്റ്റ്.
വെള്ളിയാഴ്ച്ച കട്ടപ്പന പാറക്കടവ് ബൈപ്പാസ് റോഡിലാണ് സംഭവം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോട്ടല്‍ നടത്തിപ്പുകാരനായ കലയംകുന്നേല്‍ സാജുവിന്‍റെ ഓട്ടോറിക്ഷയാണ് പ്രതികള്‍ മോഷ്ടിച്ചു കടത്തിയത്. ഉച്ചക്ക് ഒന്നരയോടെ രണ്ട് പേര്‍ ഓട്ടോറിക്ഷയുടെ സമീപത്ത് കുറച്ച് സമയം നിന്ന ശേഷം പുളിയന്‍മല ഭാഗത്തേക്ക് കടത്തിക്കൊണ്ട് പോകുന്നത് സി.സി. ടിവിയില്‍ വ്യക്തമായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ എബി, ഡിജു, എ.എസ്.ഐ സുബൈര്‍, സി.പി.ഒ അഭിലാഷ്, കാമരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: