ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ ഹാഷിഷ് ഓയിൽവേട്ട. അടിവസ്ത്രത്തിലൊളിപ്പിച്ച് കാറിൽ കടത്താൻ ശ്രമിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കോതമംഗലം സ്വദേശികളായ പിണ്ടിമന കാളാംപറമ്പിൽ അമൽ ജോർജ് (32), നെല്ലിമറ്റം വടക്കേടത്ത് പറമ്പിൽ സച്ചു ശശിധരൻ (31), നെല്ലിക്കുഴി പാറേക്കാട്ട് പി.എച്ച്. അമീർ (30) എന്നിവരാണ് പിടിയിലായത്.
ഉച്ച കഴിഞ്ഞ് ചെക്ക്പോസ്റ്റിൽ നടന്ന പരിശോധനയിലാണ് ഹാഷിഷ് പിടി കൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കൊണ്ടുവന്നത്. ആന്ധ്രാപ്രദേശിൽ നിന്നും വാങ്ങിയതാണന്നും കോതമംഗലത്ത് വിതരണത്തിനായിരുന്നുവെന്നാണ് കസ്റ്റഡിയിലായവരുടെ മൊഴി.
ഇവർ ഇതിന് മുൻപും ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി സംശയിക്കുന്നുണ്ട്. കേരളത്തിലെ ഇവരുടെ കൂട്ടാളികളിലേക്കും അന്വേഷണം നീണ്ടേക്കും. പീരുമേട് സി.ഐ. എം.കെ പ്രസാദ്, അസിസ്റ്റന്‍റ് ഇൻപെക്ടർമാരായ ജയൻ. പി. ജോൺ, പി.ഡി. സേവ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Join Our Whats App group
 
 
 
 
 
 
 

 
Post A Comment: