www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മേഘങ്ങളെ തൊട്ടുതലോടി മേഘമലയിലേക്ക്..

megamalai
Share it:

megamalai-tourists-place


പെയ്‌തിറങ്ങുന്ന മഞ്ഞിൻ കണങ്ങളെ വകഞ്ഞുമാറ്റി മലമുകളിലെ സ്വർഗത്തിലേക്ക് ഒരു ബൈക്ക് റൈഡ് നടത്തിയാലോ... കേൾക്കുമ്പോൾ തന്നെ കൊതി തോന്നുന്നുണ്ടല്ലേ.. എന്നാൽ തമിഴ്‌നാട്ടിലെ മേഘമലയിലേക്ക് വച്ചു പിടിച്ചോളു.. മഞ്ഞും കുളിർകാറ്റുമൊക്കെയായി ഒരു ദിവസം മുഴുവൻ അടിച്ചു പൊളിക്കാനുള്ളതെല്ലാം മേഘമലയിലുണ്ട്.

മേഘങ്ങൾ പുണരും മേഘമലൈ

megamalai-tourists-place

കുന്നിൻ മുകളിൽ മേഘങ്ങൾക്കു നടുവിലെ ഒരു കൊച്ചു സ്വർഗമാണ് മേഘമലൈ. വനത്തിനുള്ളിലൂടെ കുന്നു കയറി എത്തിയാൽ കാണാനാകുന്നത് അതി മനോഹരമായ കാഴ്ച്ചകളാണ്. ഒരു ചിത്രകാരൻ ക്യാൻവാസിൽ പകർത്തിയതിനു സമാനമാണ് ഇവിടുത്തെ കാഴ്ച്ചകൾ. 

ചെങ്കുത്തായ കുന്നുകൾ നിറയെ തേയിലത്തോട്ടങ്ങൾ... ഓരോ തോട്ടങ്ങളുടെയും അതിരു തിരിച്ച് വലിയ വൃക്ഷങ്ങൾ.. തേയിലത്തോട്ടങ്ങളുടെ നടുവിൽ തളികയിൽ വെള്ളം നിറച്ചതുപോലെ ഒരു തടാകം.. തടാകത്തിനു നടുവിൽ ചെറിയ മരങ്ങൾ മാത്രമുള്ള ഒരു തുരുത്ത്.. കാഴ്ച്ചകളുടെ ഒരു വർണ വിസ്‌മയം തന്നെയുണ്ട് ഇവിടെ.. 

മരം കോച്ചുന്ന തണുപ്പ്....

പൊള്ളുന്ന ചൂടിൽ നിന്നും അൽപം ആശ്വാസം ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ മേഘമല അവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായിരിക്കും. നട്ടുച്ചക്ക് ഉദിച്ചു നിൽക്കുന്ന സൂര്യനെ കാണാമെങ്കിലും ശരീരം തണുത്തു വിറച്ച അവസ്ഥയിലായിരിക്കും. തേയിലതോട്ടത്തിലെ തടാകത്തെ തഴുകിയെത്തുന്ന കുളിർകാറ്റ് ശരീരത്തിനുള്ളിലേക്ക് തുളഞ്ഞു കയറുന്നതായി തോന്നും.. പുലർച്ചെയും വൈകുന്നേരവുമാണെങ്കിൽ കാറ്റ് മാത്രമല്ല, ചാറ്റൽ മഴ പോലെയുള്ള മഞ്ഞ് വീഴ്ച്ചയും കാണാനാകും. 

megamalai-tourists-place

സമുദ്ര നിരപ്പിൽ നിന്നും 1500 അടി ഉയരത്തിൽ

പൊതുവെ നിരപ്പുള്ള പ്രദേശമാണ് തമിഴ്‌നാട്. അതിനാൽ തന്നെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് തമിഴ്‌നാട്ടിലെ മിക്ക ജില്ലകളിലും. എന്നാൽ മേഘമല ഇതിൽ നിന്നും വ്യത്യസ്തമാണ്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1500 അടിയോളം ഉയരത്തിലാണ് മേഘമലയെന്ന സ്ഥലം. അതിനാൽ തന്നെ ഇവിടെ തണുപ്പിന് ഒട്ടും പഞ്ഞമില്ലതാനും. തമിഴ്‌നാട്ടിൽ ഊട്ടിയും കൊടൈക്കനാലും കഴിഞ്ഞാൽ ഇത്തരം ഒരു തണുത്തുറഞ്ഞ പ്രദേശം ഉണ്ടോയെന്നു പോലും പലർക്കും സംശയമാണ്. 

കേരളത്തിൽ നിന്നും മേഘമലയിലേക്ക്

കമ്പം- തേനി റൂട്ടിൽ ചിന്നമണ്ണൂരിൽ നിന്നാണ് മേഘമലയിലേക്ക് തിരിയുന്നത്. കേരളത്തിൽ നിന്നും പോകുന്നവർക്ക് കമ്പംമെട്ട്, കുമളി ചെക്ക് പോസ്റ്റുകൾ വഴി കമ്പത്തെത്താം. ഇവിടെ നിന്നും തേനി റൂട്ടിൽ പോയാൽ ചിന്നമണ്ണൂർ എത്തും. കുമളിയിൽ നിന്നും 41.4 കിലോമീറ്റർ ദുരമാണ് ചിന്നമണ്ണൂരിലേക്കുള്ളത്. ഇവിടെ നിന്നും രണ്ടോ മൂന്നോ റൂട്ടിലൂടെ മേഘമലയിലേക്കെത്താം. 

megamalai-tourists-place

കുമളി ഭാഗത്ത് നിന്നും പോകുന്നവർക്ക് ചിന്നമണ്ണൂരിൽ നിന്നും തെൻ പളനി മുരുകൻ ടെംപിൾ റോഡിലൂടെ പോകുന്നതാണ് എളുപ്പ വഴി. ഇവിടെ നിന്നും 25.5 കിലോമീറ്റർ സഞ്ചരിച്ചാൽ മേഘമലയിലെത്താം. ഹെയർപിൻ വളവുകളുള്ള റോഡിലൂടെയാണ് കുന്നിൻമുകളിലേക്ക് കയറുന്നത്. എന്നാൽ റോഡ് കണ്ണാടിപോലെ മിനുസമുള്ളതായതിനാൽ യാത്രാ ദുരിതമില്ല. മലമുകളിലേക്ക് കയറുംതോറും തമിഴ്‌നാടിന്‍റെ വിദൂര ദൃശ്യം കാണാനുമാകും. 

എപ്പോൾ യാത്ര തിരിക്കാം

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സഞ്ചരിക്കാൻ ഉചിതം. മഞ്ഞും തണുപ്പും ഈ സമയത്താണ് കൂടുതൽ. മറ്റുള്ള മാസങ്ങളിൽ തണുപ്പ് കുറവായിരിക്കും. മഴ സമയത്ത് ഇവിടേക്കുള്ള യാത്ര ദുർഘടമാണ്.  

megamalai-tourists-place

ഭക്ഷണം, താമസം

കാണാൻ ഭംഗിയുള്ള സ്ഥലമാണെങ്കിലും ഭക്ഷണവും താമസവും ഇവിടെ തിരിച്ചടിയാണ്. ചിന്നമണ്ണൂരിൽ നിന്നും മല കയറിയാൽ മേഘമലയിൽ എത്തുന്നതുവരെ ആകെയുള്ളത് ഒരു പെട്ടിക്കട മാത്രമാണ്. മേഘമലയിൽ എത്തിയാലോ രണ്ട് ചെറിയ ഹോട്ടലുകളും ഹോം സ്റ്റേകളും മാത്രം. അത്ര സൗകര്യങ്ങൾ ഇല്ലാത്തതാണ് ഹോം സ്റ്റേകൾ. യാത്ര പോകുമ്പോൾ രാവിലെ പോയി വൈകിട്ട് തിരിച്ചിറങ്ങുന്ന വിധം പോകുന്നതാണ് ഉചിതം. ഭക്ഷണവും വെള്ളവും കരുതണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3


Share it:

Travel

Post A Comment: