ഇടുക്കി: മൂന്നാറിൽ താപനില മൈനസ് ഡിഗ്രിക്കും താഴെ. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റിലാണ് മൈനസ് രണ്ട് ഡിഗ്രി വരെ താപനില താണത്. ഇതോടെ പ്രദേശത്ത് മഞ്ഞു വീഴ്ച്ചയുണ്ടായി.
ഫാക്ടറി ഡിവിഷനിലെ പുല്‍മേട്ടിലായിരുന്നു മഞ്ഞു വീഴ്ച. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ ചെണ്ടുവരയില്‍ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി എന്നിവിടങ്ങളില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.
ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. ഡിസംബര്‍ ആദ്യവാരം മുതല്‍ മൂന്നാര്‍ മേഖലയില്‍ അതിശൈത്യമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വ്യാജ ചാരായവുമായി പിടിയിൽ
ഇടുക്കി: ചാരായം വാറ്റിയ കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വീണ്ടും വ്യാജ ചാരായം ഉണ്ടാക്കിയ ആൾ കൈയോടെ പിടിയിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മേരികുളം പുല്ലുമേട് കുന്നുംപുറത്ത് കെ.എൻ ചന്ദ്രൻകുട്ടിയാണ് പിടിയിലായത്. 4.5 ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്.
പുല്ലുമേട്ടിൽ വ്യാജ വാറ്റ് നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിലാണ് ചന്ദ്രൻകുട്ടി പിടിയിലാകുന്നത്. കുപ്പിയിൽ നിറച്ച മൂന്ന് ലിറ്റർ ചാരായവും കന്നാസിൽ സൂക്ഷിച്ച 1.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.
രണ്ട് മാസം മുമ്പ് ഒരു ലിറ്റർ വ്യാജചാരായവുമായി ഇയാളെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വ്യാജ വാറ്റ് തുടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കട്ടപ്പന കോടതിയിൽ ഹാജരാക്കി. ഉപ്പുതറ സി.ഐ ഇ. ബാബു, എഎസ്ഐ സജി അലക്സ്, സിവിൽ പൊലീസ് ഓഫീസർമാരായ അൻവർ സലീം, ഷിമാൽ, നിഷാദ്, ലെനിൻ, ഷെമീർ ഉമ്മർ, ശരണ്യ മോൾ പ്രസാദ്, ജോളി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post A Comment: