ഇടുക്കി: കനത്ത മഞ്ഞുവീഴ്ച്ചയിൽ മൂന്നാറിൽ വീണ്ടും അതിശൈത്യം. പ്രദേശത്തെ ചില ഭാഗങ്ങളിൽ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. ഇതോടെ സഞ്ചാരികളും മൂന്നാറിലേക്ക് എത്താൻ തുടങ്ങിയിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി രേഖപ്പെടുത്തിയത്.
സെവന്‍മല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണു.
വരും ദിവസങ്ങളിൽ താപനില വീണ്ടും താഴുമെന്നാണ് സൂചന. തണുപ്പ് ആസ്വദിക്കാൻ നിരവധി പേർ മൂന്നാറിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: