ഷില്ലോങ്: അടുക്കള മാലിന്യം മുതൽ ശുചിമുറി മാലിന്യം വരെ പുഴയിലേക്ക് ഒഴുക്കുന്ന മലയാളിക്ക് മാതൃകയായി മേഘാലയയിൽ നിന്നും ഒരു കാഴ്ച്ച. ശുദ്ധവും സുതാര്യവുമായ നദിയിലെ വെള്ളത്തിലൂടെ തുഴഞ്ഞു പോകുന്ന ഒരു വള്ളത്തിന്‍റെ ആകാശ ദൃശ്യമാണ് ഇവിടെ നിന്നും പുറത്തു വരുന്നത്. നദിയിലെ വെള്ളം അത്രമേൽ ശുദ്ധമായതിനാൽ തന്നെ അടിയിലെ പച്ചപ്പും പാറക്കല്ലുകളും ഒരു കണ്ണാടിയിലെന്നപോലെ വ്യക്തമായി കാണാം.
ഇന്ത്യയിൽ ഇത്രയധികം സുതാര്യമായ ഒരു നദിയുണ്ടോയെന്ന അത്ഭുതമാണ് ചിത്രം കണ്ടവർ പങ്കുവക്കുന്നത്. ജൽശക്തി മന്ത്രാലയമാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ സൈബർ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ, ഇത്ര ശുദ്ധവും സുതാര്യവുമായ ഒരു നദിയുടെ ചിത്രം സഞ്ചാരികളെ വളരെയധികം ആകർഷിച്ചിരിക്കുകയാണ്.
വെള്ളത്തിലൂടെ തുഴഞ്ഞു നീങ്ങുന്ന വള്ളം വായുവിലൂടെ പറക്കുകയാണെന്ന തോന്നലാണ് ഉണ്ടാകുന്നത്. മേഘാലയയിലെ ഉംഗോട്ട് നദിയാണ് ചിത്രത്തിൽ കാണുന്നത്. നദികൾ ഇത്രയധികം വൃത്തിയായി സൂക്ഷിച്ചതിന് മന്ത്രാലയം ജനങ്ങളോട് നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്.
മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഉംഗോട്ട് നദി. ലോകത്തിലെ തന്നെ ഏറ്റവും ശുദ്ധമായ നദികളിൽ ഒന്നാണ് ഇത്. തുഴയുന്ന ആൾ ഉൾപ്പെടെ അഞ്ച് പേരാണ് വള്ളത്തിലുള്ളത്. ചിത്രം പോസ്റ്റ് ചെയ്‌തതിനു പിന്നാലെ തന്നെ ഇത് വൈറലാകുകയും ചെയ്‌തിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിനു ലൈക്കും റീ ട്വീറ്റുമായി രംഗത്തെത്തിയത്.
One of the cleanest rivers in the world. It is in India. River Umngot, 100 Kms from Shillong, in Meghalaya state. It seems as if the boat is in air; water is so clean and transparent. Wish all our rivers were as clean. Hats off to the people of Meghalaya. pic.twitter.com/pvVsSdrGQE
— Ministry of Jal Shakti 🇮🇳 #AmritMahotsav (@MoJSDoWRRDGR) November 16, 2021
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
യുവതി കിണറ്റിൽ മരിച്ച നിലയിൽ; ശരീരമാസകലം പൊള്ളൽ
കോട്ടയം: ഭർതൃവീടിനു സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ. പാല തോടനാൽ സ്വദേശി രാജേഷിന്‍റെ ഭാര്യ ദൃശ്യ (28) ആണ് മരിച്ചത്. തീ കൊളുത്തിയ ശേഷം കിണറ്റിൽ ചാടിയെന്നാണ് നിഗമനം. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റ പാടുകളുണ്ട്.
നാല് വർഷം മുമ്പാണ് ഇടുക്കി ഏലപ്പാറ ചിന്നാർ സ്വദേശിനിയായ ദൃശ്യയും രാജേഷും തമ്മിൽ വിവാഹിതരായത്. യുവതി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷിന്‍റെ വീട്ടുകാർ പ്രശ്‌നമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച്ച ചിന്നാറിലെ സ്വന്തം വീട്ടിലേക്ക് പോയ ദൃശ്യ മടങ്ങി വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർത്താവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ തിങ്കളാഴ്ച്ച ഒറ്റക്കാണ് ദൃശ്യ എത്തിയത്. തുടർന്ന് ഭർതൃവീട്ടുകാർ ദൃശ്യയുടെ വീട്ടുകാരെ അന്നു തന്നെ വിളിച്ചു വരുത്തുകയും സമൂഹ മാധ്യമം ഉപയോഗിക്കുന്നതിൽ പരാതി പറയുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ഓടെ ദൃശ്യയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർതൃവീട്ടുകാർ പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് അയൽ വീട്ടിലെ കിണറ്റിൽ ദൃശ്യയുടെ മൃതദേഹം കണ്ടെത്തിയത്. ദൃശ്യ ആത്മഹത്യ ചെയ്യില്ലെന്ന നിലപാടിലാണ് സഹോദരൻ മണി അടക്കമുള്ള വീട്ടുകാർ. പൊലീസ്, ഫൊറൻസിക് വിദഗ്ദർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post A Comment: