www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ആദ്യമായി ജലം തൊട്ട് സീപ്ലെയിൻ

ഇടുക്കിയിൽ ആദ്യമായി ജലം തൊട്ട് സീപ്ലെയിൻ
Share it:


ഇടുക്കി: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊർജം പകർന്ന് സീ പ്ലെയിനിന്‍റെ പരീക്ഷണ പറക്കൽ വിജയം. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് ടെയ്ക്ക് ഓഫ് ചെയ്‌ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ വിജയകരമായി ജലം തൊട്ടു. 

അരമണിക്കൂറിലേ നേരം  വിമാനം ഡാമിൽ ഉണ്ടായി. പരീക്ഷണ പറക്കൽ പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൽ മുഖ്യാതിഥിയായി. സീപ്ലെയിനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 

തെളിഞ്ഞ അന്തരീക്ഷത്തിലാണ് വിമാനം ഡാമിലേക്ക് ഇറങ്ങിയത്. ഏതാണ്ട് മൂന്ന് കിലോമീറ്റർ വിശാലമായിക്കിടക്കുന്ന ജലപ്പരപ്പാണ് മാട്ടുപ്പെട്ടി ഡാമിലേത്. എല്ലാ കാലത്തും വെള്ളമുണ്ടെന്നുള്ളതാണ് വലിയ പ്രത്യേകത. ഇരട്ടയെഞ്ചിനുള്ള 19 സീറ്റർ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. 

ഏത് ചെറു ജലാശയത്തിലും എളുപ്പത്തിൽ ഇറക്കാൻ സാധിക്കുമെന്നതാണ് ഈ വിമാനത്തിന്‍റെ പ്രത്യകത. ചെറുവിമാനത്താവളങ്ങളേയും ജലാശയങ്ങളേയും ബന്ധിപ്പിക്കുകയെന്നതാണ് സീ പ്ലെയിൻ പദ്ധതിയുടെ ലക്ഷ്യം. കൊച്ചിയിൽ നിന്ന് മൂന്നാറിലെത്താൻ വെറും 30 മിനുട്ട് മതിയെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.

അഡ്വ. എ. രാജ എംഎൽഎ, കെഎസ്ഇബി ചെയർമാനും എംഡിയുമായ ബിജു പ്രഭാകർ, ടൂറിസം അസീഷണൽ സയറക്ടർ പി വിഷ്ണു രാജ്, എറണാകുളം ഡിഡിസി അശ്വതി ശ്രീനിവാസ്, സിയൽ ഡയരക്ടർ മനു, ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ അശ്വനി പി കുമാർ, എറണാകുളം ഡിടിപിസി സെക്രട്ടറി സതീഷ് മിരാന്ദ എന്നിവരടങ്ങിയ സംഘമാണ് വിമാനത്തിലുണ്ടായായിരുന്നത്.

അഡ്വ എ. രാജ എംഎൽഎ, അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ചെയർമാനും എംഡിയുമായ ബിജു പ്രഭാകർ, ആമുഖ പ്രഭാഷണം നടത്തി. എം.എം മണി എംഎൽഎ, ദേവികുളം സബ്കളക്ടർ വി.എം ജയകൃഷ്ണൻ ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയർ എസ് നന്ദകുമാർ എന്നിവർ പങ്കെടുത്തു.

Join Our Whats App group

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

Idukki

Travel

Post A Comment: