www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1822) Idukki (1772) Mostreaded (1616) Crime (1382) National (1201) Entertainment (832) world (429) Viral (423) Video (352) Health (198) Gallery (162) mollywood (160) sports (137) Gulf (131) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (26) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തണുപ്പ് മൈനസ് ഡിഗ്രിയിൽ; തണുത്തുറഞ്ഞ് മൂന്നാർ

munnar
Share it:
munnar


മൂന്നാർ: സഞ്ചാരികൾ കാത്തിരുന്നതു പോലെ മൂന്നാറിൽ തണുപ്പ് മൈനസ് ഡിഗ്രിയിൽ. ഇത്തവണ ആദ്യമായിട്ടാണ് മൂന്നാറിൽ തണുപ്പ് മൈനസിലെത്തുന്നത്. ഡിസംബർ ആദ്യവാസം മുതൽ തണുപ്പ് ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത്തവണ മൂന്നാറിലെ തണുപ്പ് ആസ്വദിക്കാൻ എത്തുന്നവരുടെ എണ്ണം കുറവാണ്.  

മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. രാവിലെ നല്ല തണുപ്പാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സൈലന്‍റ് വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും താപനില മൈനസിനടുത്തെത്തി. 

munnar


ഒരു ഡിഗ്രി ആയിരുന്നു ഇവിടെ ഉള്ള കുറഞ്ഞ താപനില. മാട്ടുപെട്ടിയിൽ മൂന്ന് ഡിഗ്രിയിലെത്തിയപ്പോൾ തെന്മലയിൽ എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്. മൈനസ് നാല് ഡിഗ്രിയിലേക്ക് വരെ താഴ്ന്ന മൂന്നാറിൽ 2013 നു ശേഷം തണുപ്പ് അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല. 

എല്ലപ്പെട്ടി, സെവൻമല, ലക്ഷ്‌മി, ചിറ്റുവാര, കന്നിമല, നയമാക്കാട് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനം മൂലം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികൾക്ക് നഷ്ടപ്പെടും. 

munnar



വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

Share it:

Travel

Post A Comment: