www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1416) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (17) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

വെള്ളം നിറച്ച തളിക പോലെ; വയനാടിന്‍റെ നെറുകയിലേ ഹൃദയ തടാകം കാണാൻ പോകാം

Share it:
chembra-peak-wayanad


കോവിഡ് നിയന്ത്രണങ്ങൾ മാറി തുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതൽ ഭംഗിയാർജിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായിരിക്കുകയാണ് വയനാട്ടിലെ ചെമ്പ്ര പീക്ക്. 

വയനാടിന്‍റെ നെറുകയിലുള്ള മനോഹരമായ തടാകമാണ് ഇവിടുത്തെ പ്രധാന കാഴ്ച്ച.  കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ട്രെക്കിങ് സ്ഥലങ്ങളിൽ ഒന്നാണ് ചെമ്പ്ര കൊടുമുടി. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണിത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ ചെമ്പ്ര എല്ലാ വർഷവും സഞ്ചാരികളെകൊണ്ട് നിറയും. വായനാടിന്‍റെയും നീലഗിരിയുടെയും മധ്യത്തിലുള്ള ഈ കൊടുമുടിയിലേക്കുള്ള ട്രെക്കിങ്ങ് നവോന്മേഷം പകരുന്ന അനുഭവമാണ്. 

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 6900 അടി ഉയരത്തിലാണ് ചെമ്പ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയ്ക്ക് അടുത്തുള്ള മേപ്പടിയാണ് ചെമ്പ്ര പീക്കിനു സമീപത്തുള്ള ടൗൺ. മേപ്പടിയിൽ നിന്ന് ചെമ്പ്ര പീക്കിന്‍റെ അടിവാരം വരെ വാഹനത്തിൽ എത്തി അവിടെ നിന്നാണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്.

ഏകദേശം മൂന്ന് മണിക്കൂറാണ് ട്രെക്കിങ്ങിന് വേണ്ടി വരുന്ന സമയം. ട്രെക്കിങ് തുടങ്ങി ഒരു കിലോമീറ്റർ കഴിയുമ്പോൾ വാച്ച് ടവർ കാണാം. ഇവിടെ കയറി നിന്നാൽ ചെമ്പ്ര കൊടുമുടിയുടെയും സമീപ പ്രദേശങ്ങളുടെയും മികച്ച ദൃശ്യാനുഭവം ലഭിക്കും. 

chembra-peak-wayanad


ചെമ്പ്രയുടെ പ്രധാന ആകർഷണം ഹൃദയ തടാകമാണ്. വാച്ച് ടവറിൽ നിന്ന് വീണ്ടും രണ്ടു കിലോമീറ്റർ ദൂരമുണ്ട് ഹൃദയ സരസ് എന്ന തടാകത്തിന് അരികിലെത്താൻ. പച്ചപ്പ് നിറഞ്ഞ പുൽത്തകിടികൾക്കിടയിൽ നിൽക്കുന്ന ഈ തടാകം കാണാൻ മാത്രമായി ചെമ്പ്ര മല കയറുന്നവരുണ്ട്. തടാകത്തിന്‍റെ കരയിൽ കുറച്ചു സമയം വിശ്രമിച്ച് അവിടുത്തെ സൗന്ദര്യവും കാലാവസ്ഥയും ആസ്വദിച്ച് വീണ്ടും ട്രെക്കിങ് തുടരാം. മൊത്തം നാലര കിലോമീറ്റർ ദൂരമുള്ള ട്രെക്കിങ്ങായിരിക്കും. 

വനം വകുപ്പിന്‍റെ ചെമ്പ്ര പീക്കിലേക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് ട്രെക്കിങ് സംഘടിപ്പിക്കുന്നത്. ഇതിന്‍റെ ഓഫീസിൽ നിന്ന് ടിക്കറ്റുകളെടുക്കാവുന്നതാണ്. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ആണ് ട്രെക്കിങ്ങിനുള്ള സമയം. ചെമ്പ്ര കൊടുമുടിയുടെ താഴ്വരയിലെങ്ങും ഏക്കർ കണക്കിന് പരന്നു കിടക്കുന്ന തേയില തോട്ടങ്ങൾ കാണാം. 

chembra-peak-wayanad

മഴയുള്ള സമയത്ത് ട്രെക്കിങ് ബുദ്ധിമുട്ടായിരിക്കും. മഴയില്ലാത്ത കാലാവസ്ഥയിൽ ചെമ്പ്ര മനോഹാരിയായിരിക്കും.  ട്രെക്കിങ്ങിനിടെ ഭക്ഷണം പാചകം ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ ഭക്ഷണം കൊണ്ട് പോകണം. മേപ്പാടിയിൽ നിന്നും ആവശ്യമുള്ള ഭക്ഷണവും വെള്ളവും മറ്റു ആവശ്യ വസ്‌തുക്കളും വാങ്ങി കരുതണം. 

chembra-peak-wayanad


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/HjwQFsm7ry6HvEZJEyrOew

Share it:

Travel

Post A Comment: